Assembly Election: എറണാകുളത്ത് പ്രാദേശിക നേതാക്കൾക്ക് വീഴ്ച സംഭവിച്ചതായി സിപിഎം

പാര്‍ട്ടി വോട്ടുകള്‍ എത്തിക്കാന്‍ പ്രാദേശിക നേതൃത്വം ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു

Written by - Zee Malayalam News Desk | Last Updated : Jul 29, 2021, 02:26 PM IST
  • പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്
  • എം സ്വരാജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു
  • ഇക്കാര്യവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടാവും
  • അന്വേഷണ കമ്മീഷന്‍ ഈ മാസം 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
Assembly Election: എറണാകുളത്ത് പ്രാദേശിക നേതാക്കൾക്ക് വീഴ്ച സംഭവിച്ചതായി സിപിഎം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഎം (CPM) എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അന്വേഷണ കമ്മീഷന്‍ ഈ മാസം 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ പ്രാദേശിക നേതാക്കള്‍ ശ്രമിച്ചതായാണ് അന്വേഷണ കമ്മീഷന്റെ (Commission) പ്രാഥമിക കണ്ടെത്തല്‍. പാര്‍ട്ടി വോട്ടുകള്‍ എത്തിക്കാന്‍ പ്രാദേശിക നേതൃത്വം ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.

ആലങ്ങാട്, തൃപ്പൂണിത്തുറ, വൈറ്റില, പള്ളുരുത്തി എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ മുന്‍ ഏരിയ സെക്രട്ടറി സിഎന്‍ സുന്ദരന്‍ എം സ്വരാജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യവും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടാവും.

ALSO READ: CPM: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; എഎം ആരിഫ് എംപി വിവരങ്ങൾ കൈമാറി

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ (Assembly election) സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ കുറ്റ്യാടിയിൽ പരസ്യമായി രംഗത്ത് വന്ന അഞ്ച് പ്രാദേശിക നേതാക്കള്‍ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചു. കുറ്റ്യാടി, വടയം ലോക്കല്‍ കമ്മിറ്റി അംഗങ്ങൾക്കെതിരെയാണ് നടപടി. കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു ശേഷം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.കെ.ഗിരീശന്‍, പാലേരി ചന്ദ്രന്‍, കെ.പി.ബാബുരാജ്, കെ.പി.ഷിജില്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കെ.പി.വത്സന്‍, സി.കെ. സതീശന്‍, കെ.വി.ഷാജി എന്നിവരെ ഒരു വര്‍ഷത്തേക്കും സി.കെ.ബാബു, എ.എം.വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. വടയം ലോക്കല്‍ കമ്മിറ്റിയിലെ(Local Committee) ഏരത്ത് ബാലന്‍, എ.എം. അശോകന്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ALSO READ: G Sudhakaran: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴചയിൽ ജി സുധാകരനെതിരെ പാർട്ടിതല അന്വേഷണം

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സ് എമ്മിന് കുറ്റ്യാടിയിൽ സീറ്റ് നൽകിയതിനെ തുടർന്നാണ് പാർട്ടി പ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് സീറ്റ് സിപിഎമ്മിന് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News