വർക്കല: വർക്കല ഹെലിപ്പാട് പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപം നടപ്പാതയിൽ കാർ അപകടത്തിപ്പെട്ടു. പുലർച്ചെ 2 മണിയോടെയാണ് അപകടം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച കാർ നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടം ഉണ്ടായത്. ഗൂഗിൾ മാപ്പ് നോക്കിയാണ് തങ്ങൾ വന്നത് എന്ന് യുവാക്കൾ  പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രിയിൽ റോഡിൽ സൈൻ ബോർഡുകളും ലൈറ്റുകളും ഇല്ലാത്തതാണ് അപകടത്തിന് വഴിതെളിച്ചത്.  തടിയും കല്ലുകളും ഉപയോഗിച്ച് യുവാക്കൾ കാർ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചിരുന്നു. റോഡിരികിൽ കച്ചവടക്കാരായ അന്യസംസ്ഥാനകുടുംബങ്ങളും താമസിക്കുന്നുണ്ട്. വാഹനങ്ങൾ വരാത്ത ഇടമായതിനാൽ കൊച്ചു കുട്ടികൾ നടപ്പാതയിൽ കളിക്കുന്ന ഇടം കൂടിയാണ്


ഹെലിപ്പാട് നിന്നും പാപനാശത്തേയ്‌ക്ക് സഞ്ചാരികൾ ഇറങ്ങുന്ന പ്രധാന പാതയാണിത്. സഞ്ചാരികൾ രാവിലെ മുതൽ സജീവമായതോടെ ഇവർക്ക് ഇതുവഴി കടന്ന് പോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പൊലീസും ഫയർഫോഴ്‌സും രാത്രി തന്നെ എത്തിയിരുന്നെങ്കിലും കാർ മാറ്റുന്നതിന് നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ടൂറിസം മേഖലയിൽ മതിയായ വെളിച്ചമോ സൈൻ ബോർഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനമോ ഒരുക്കുന്നില്ല എന്നത് പ്രദേശത്തെ പ്രധാന പ്രശ്നമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.