ഇത് ദൈവത്തിന്റെ കിരീടം; ദേവലോകത്തെ പഴം വിളഞ്ഞത് തൊടുപുഴയിൽ
ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പഴമാണ് മക്കോട്ടദേവ. ദൈവത്തിന്റെ കിരീടം, അല്ലെങ്കില്‍ ദേവലോകത്തെ പഴം എന്നീ പേരുകളിൽ മക്കോട്ട ദേവ അറിയപ്പെടുന്നു. ഏത് കാലാവസ്ഥയിലും വിളയുന്ന ഒരു ഔഷധ സസ്യമാണ് ഇത്.
ഇടുക്കി: ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന മക്കോട്ട ദേവ ചെടികള്‍ മലയാളികള്‍ക്ക് അത്ര പരിചിതമല്ല. എന്നാൽ ദേവലോകത്തിലെ പഴം എന്നറിയപ്പെടുന്ന ഈ പഴം തൊടുപുഴയിലും വിളയുകയാണ്. ഇന്‍ഡോനീഷ്യയില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയ ഔഷധഗുണം നിറഞ്ഞ ഈ ചുവന്ന പഴം തൊടുപുഴയില്‍ കൃഷി ചെയ്യുകയാണ് മണക്കാട് സ്വദേശിയായ സജിമോന്‍.
ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന പഴമാണ് മക്കോട്ടദേവ. ദൈവത്തിന്റെ കിരീടം, അല്ലെങ്കില്‍ ദേവലോകത്തെ പഴം എന്നീ പേരുകളിൽ മക്കോട്ട ദേവ അറിയപ്പെടുന്നു. ഏത് കാലാവസ്ഥയിലും വിളയുന്ന ഒരു ഔഷധ സസ്യമാണ് ഇത്.
Read Also: പിഎഫ്ഐ നിരോധനം: ഐഎൻഎല്ലും പ്രതിരോധത്തിൽ, മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെയും ആരോപണങ്ങൾ
ഉണക്കി ഉപയോഗിച്ചാല്‍ മനുഷ്യരുടെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരവുമാണ് ഈ അത്ഭുത പഴം. മക്കോട്ടദേവയുടെ പഴം മുതല്‍ ഇല വരെ രോഗനിവാരണ ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്. ഏതു കാലാവസ്ഥയിലും വളരുമെങ്കിലും ഈ പഴത്തിന്റെ ശാസ്ത്രീയമായ കൃഷിരീതി കേരളീയര്‍ക്ക് അജ്ഞാതമാണ്.
എന്നാല്‍ ഇന്‍ഡൊനീഷ്യയില്‍ നിന്നുള്ള മക്കോട്ട ദേവ ചെടികള്‍ തൊടുപുഴയിൽ കഴിഞ്ഞ ഏഴു വര്‍ഷമായി കൃഷി ചെയ്യുകയാണ് മണക്കാട് സ്വദേശി സജി മോന്‍ എന്ന കര്‍ഷകന്‍. ഏകദേശം 300 ഓളം മരങ്ങളുണ്ട് സജി മോന്റെ കൃഷി ഭൂമിയില്‍.
പഴത്തിന്റെ കുരു നീക്കി ഉണങ്ങിയ ശേഷം നിരവധി അസുഖങ്ങൾക്ക് മരുന്നായി ഈ പഴം ഉപയോഗിച്ച് വരുന്നുണ്ട്. മക്കോട്ടദേവയെ നല്ലൊരു ഔഷധമായി ജനങ്ങളിലെത്തിക്കുകയാണ് കർഷകനായ സജിമോന്റെ ലക്ഷ്യം. ധാരാളം ആളുകള്‍ ഈ പഴം തേടി തന്നെ സമീപിക്കാറുണ്ടെന്നും സജിമോൻ പറയുന്നു.