ആത്മഹത്യയിൽ നിന്ന് കൊലപാതകത്തിനുള്ള കോടതി വിധി; Sister Abhaya കേസിന്റെ ആ 28 വർഷം
സിസ്റ്റർ അഭയ കേസിൽ ക്നാനായ കത്തോലിക്ക സഭയുടെ വൈദികൻ തോമസ് എം കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റകാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. നാളെ ശിക്ഷ പ്രഖ്യാപിക്കും.
തിരുവനന്തപുരം: പ്രമാദമായ പല കേസുകളിൽ എന്നും വൈകി തന്നെയാണ് അതിന്റെ ചരിത്ര വിധികൾ പ്രസ്ഥാവിക്കാറുള്ളത്. അതിന്റെ നിരവധി ഉദാഹരണങ്ങൾ ഇന്ത്യൻ നീതി ന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെയുണ്ട്. അതിൽ അവസാനമായി ചേർക്കാവുന്നതാണ് 28 വർഷത്തെ നിയമപോരട്ടവും കേസ് ചരിത്രവുമുള്ള സിസ്റ്റർ അഭയ കേസ്. 1972ൽ കോട്ടയത്ത് പയ്സ് ടെന്റ് മഠത്തിലെ കിണറ്റിൽ വീണ കന്യസ്ത്രീയുടെ മരണം തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി കൊലപാതകമാണെന്ന് വിധിക്കാൻ എടുക്കുന്ന 28 വർഷം. നീതി വൈകുന്നത് നീതി ലഭിക്കാത്തതിന് തുല്യമാണെന്നുള്ള വാക്യം ഇവിടെ അർഥമാകുമ്പോഴും രണ്ട് തലമുറയാണ് കോടതിയുടെ വിധിക്കായി ചെവിയോർത്തത്.
ഇന്ന് തിരുവന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ജഡ്ജി കെ.സനൽകുമാർ കത്തോലിക്ക ക്നാനായയിലെ വൈദികൻ തോമസ് കോട്ടൂരും (Thomas Kottoor) സിസ്റ്റർ സെഫിയും കുറ്റകാരെന്ന് പറയുന്നതിന് വിധിയുടെ 28 വർഷത്തിന്റെ ശബ്ദമാണ് കോടതി മുറിയിൽ ഉണ്ടായത്. ആ 28 വർഷങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സാക്ഷി പ്രതിയായും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയായ അവിശ്വസനീയമായ സംഭവ വികാസങ്ങളാണ് നടന്നത്.
ALSO READ: Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ
അഭയ കേസിന്റെ നാൾ വഴികൾ
1992 മാർച്ച് 27- കത്തോലിക്ക ക്നാനായ സഭയുടെ കോട്ടയത്തെ പയസ് ടെന്റ് മഠത്തിൽ കന്യാസ്ത്രീയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ നിന്നും കണ്ടെത്തി.
1992 ഏപ്രിൽ 14- പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കേസ് അത്മഹത്യ (Suicide) എന്ന് വരുത്തി തീർക്കുകയും ചെയ്തു. മരണം നടന്ന് 17 ദിവസത്തിന് ശേഷം കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു.
1993 മാർച്ച് 29- സിസ്റ്റർ അഭയ (Sister Abhaya) മരിച്ചതിന് ശേഷം ഒരു വർഷം പിന്നിട്ടു. അത്മാഹത്യയാണെന്ന് തന്നെ റിപ്പോർട്ട് നൽകി 1993 ജനുവരിയിൽ ക്രൈ ബ്രാഞ്ച് റിപ്പോർട്ടിന് മേൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയെ തുടർന്ന് ഹൈക്കോടതി കേസ് സിബിഐയെ ഏൽപ്പിച്ചു.
1997 മാർച്ച് 20- കേസ് എഴുതി തള്ളണമെന്നാവശ്യപ്പെട്ട് സിബിഐ (CBI) അപേക്ഷക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
1999 ജൂലൈ12- സിസ്റ്റർ അഭയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്ന് (Sister Abhaya Murder Case) സിബിഐ കണ്ടെത്തി.
ALSO READ: അഭയ കേസ്: സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം കൃത്രിമ൦!!
2000 ജൂൺ 23- കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയമിക്കാൻ കോടതിയുടെ ഉത്തരവ്
2005 ഓഗസ്റ്റ് 30- അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ മൂന്നാം തവണയും എറണാകുളം കോടതിയെ സമീപിച്ചു.
2008 സെപ്റ്റംബർ 4- കേസ് ഡൽഹിയിൽ നിന്ന് കൊച്ചി സിബിഐ യൂണിറ്റിന് കൈമാറി.
2008 നവംബർ 18- കേസിലെ പ്രതികളായ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി (Sister Sephy), ഫാ. ജോസ് പുതൃക്കയിൽ എന്നീ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
2009 ജൂലൈ 17- എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
ALSO READ: Abhaya Case: വിധിയിൽ സന്തോഷമെന്ന് ദൃക്സാക്ഷിയായ അടയ്ക്കാ രാജു
2015 ജൂൺ 30- കേസ് അന്വേഷിച്ചിരുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.
2018 ജനുവരി 22- തെളിവ് നശിപ്പിച്ചതിന് ക്രൈ ബ്രാഞ്ച് എസ്പിയായിരുന്ന കെ.ടി.മൈക്കളിനെ നാലാം പ്രതിയാക്കി
2018 മാർച്ച് 7- മൂന്ന് പ്രതികൾ 2011ൽ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം സിബിഐ കോടതി തള്ളി. എന്നാൽ രണ്ടാം പ്രതിയായ ഫാ.ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വെറുതെ വിട്ടയച്ചു.
2019 ഓഗസ്റ്റ് 26- കേസിന്റെ വിചാരണ വീണ്ടും ആരംഭിച്ചു.
2020 ഡിസംബർ 10- ഒരു വർഷം മൂന്നര മാസത്തിന്റെ നീണ്ട വിചാരണ പൂർത്തിയാക്കി.
2020 ഡിസംബർ 22- തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതികളായ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റവാളികളാണെന്നും സിസ്റ്റർ അഭയുടെ മരണം ആത്മഹത്യ അല്ല കൊലപാതകമാണെന്നും വിധിച്ചു.