Thiruvananthapuram: വാളയാര്‍ കേസി(Walayar Case)ല്‍ നീതി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരവുമായി പെണ്‍ക്കുട്ടികളുടെ മാതാപിതാക്കള്‍. കേസ് അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നാണ് പെണ്‍ക്കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: വീട്ടമ്മയുടെ പരാതിയില്‍ SI അറസ്റ്റില്‍!


ആരോപണ വിധേയനായ ഉദ്യോഗസ്ഥന് IAS നല്‍കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യമുണ്ട്. നീതി തേടി തെരുവിലിരിക്കേണ്ട അവസ്ഥയാണെന്നും മരിച്ചാലും നീതി കിട്ടാതെ തിരികെ പോകില്ലെന്നാണ് പെണ്‍ക്കുട്ടികളുടെ അമ്മ പറയുന്നത്. 


അതേസമയം, വാളയാര്‍ സംഭവം ഹത്രാസ് സംഭവ(Hathras Gang Rape Case)വുമായി ചേര്‍ത്ത് വായിക്കേണ്ടതാണ് എന്ന് സമരത്തിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. മാതാപിതാക്കളുടെ കണ്ണീര്‍ കേരളത്തിന്റെ കണ്ണീരാണെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ, യോഗി ആദിത്യനാഥും പിണറായിയും തമ്മില്‍ എന്താണ് വ്യത്യാസമെന്നും സമരപന്തലിലെത്തിയ രമേശ്‌ ചെന്നിത്തല (Ramesh Chennithala) പ്രതികരിച്ചു. 


ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു


മൂന്നു വര്‍ഷം മുന്‍പ് വാളയാറില്‍ കൊല്ലപ്പെട്ട ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരുടെ മാതാപിതാക്കളാണ് നീതി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. അറസ്റ്റ് ചെയ്തവരാണ് ഇതിനു പിന്നിലെന്ന് തെളിയിക്കാന്‍ പോലീസും പ്രോസിക്യൂഷനും കഴിയാതെ വന്നതോടെ പ്രതികളായ നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. ആകെ ഏഴു പേരാണ് കേസില്‍ അറസ്റ്റിലായത്. 


കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ DYSP എംജി സോജന് സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍ക്കുട്ടിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.