തൃശൂർ: തൃശൂർ വെങ്ങിണിശ്ശേരിയിൽ  കിണറ്റിലെ വെള്ളം അപ്രത്യക്ഷമായി. ഇന്നലെ രാത്രി കിണര്‍ നിറയെ ഉണ്ടായിരുന്ന വെള്ളം ഇന്ന് രാവിലെ അപ്രത്യക്ഷമാവുകയായിരുന്നു. 18 അടിയോളം വെള്ളമാണ് താഴ്ന്ന് പോയത്. തണ്ടാശ്ശേരി സതീശന്റെ വീട്ടിലാണ് സംഭവം. സ്ഥലത്ത് ഭൂഗർഭ ജല വകുപ്പ് പരിശോധന നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വൈകീട്ട് വരെ നിറഞ്ഞു കിടന്ന കിണറാണ്. ഇന്ന് രാവിലെ വീട്ടുകാർ വെള്ളം കോരാൻ എത്തിയപ്പോളാണ് അമ്പരന്നത്. കിണറ്റിലെ വെള്ളം താഴ്ന്ന് പോയി. 18 അടിയോളം ഉണ്ടായിരുന്ന വെള്ളം ഒരു രാത്രികൊണ്ട് അര അടിയിലേയ്ക്ക് താഴ്ന്നു. പാറ നിറഞ്ഞ കിണറ്റിൽ എന്ത് സംഭവിച്ചു എന്നറിയാതെ വീട്ടുകാർ പരിഭ്രമത്തിലാണ്. 

Read Also: മലപ്പുറത്ത് പൊടുന്നനെ കിണർ ഇടിഞ്ഞ് താഴ്ന്നു


കിണറ്റിൽ തന്നെ കുഴൽ കിണർ ഉണ്ട്. എന്നാൽ 15 വർഷമായി കുഴൽ കിണർ അടിച്ചിട്ട്. കുഴൽകിണറിന്റെ പൈപ്പിലൂടെ വെള്ളം ഇറങ്ങാനും സാധ്യത ഇല്ല. സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം കുറയുകയോ, കൂടുകയോ ചെയ്തിട്ടിയില്ല. ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിഭ്രമിക്കേണ്ട സാഹചര്യം ഇല്ലെന്നും, കിണറിന്റെ വശങ്ങൾ ഇടിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.


രണ്ടാഴ്ച മുമ്പ് മലപ്പുറത്ത് കിണർ പൊടുന്നനെ ഇടിഞ്ഞ് താഴ്ന്നിരുന്നു. മലപ്പുറം തിരൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലെ അരീക്കാട് അഷ്‌കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുവീണത്. കിണര്‍ തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. 

Read Also: രാജമുദ്രയുള്ള പട്ടയമുണ്ട്; എങ്കിലും ബഫർസോണിലെ കർഷകർക്ക് വായ്പ ലഭിക്കുന്നില്ല


ഇതിന് പിന്നാലെയാണ് വെങ്ങിണിശ്ശേരിയില്‍ കിണറ്റിലെ വെള്ളം അപ്രത്യക്ഷമായത്. ഭൂർഗർഭ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കിണറ്റിലെ വെള്ളം താഴാനുള്ള സാധ്യതയുണ്ടെങ്കിലും സമീപത്തെ മറ്റ് കിണറുകളിലെ വെള്ളത്തിന്റെ അളവിന് മാറ്റമില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.