മലപ്പുറത്ത് പൊടുന്നനെ കിണർ ഇടിഞ്ഞ് താഴ്ന്നു

മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിയായ മുത്താണിക്കാട് അഷ്‌കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. 10 വര്‍ഷമായി ഉപയോഗിച്ച് വരുന്ന കിണറാണ് തകര്‍ന്നത്. കിണറിന് സമീപത്തുണ്ടായിരുന്ന അഷ്‌കറിന്റെ ഭാര്യ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് അകത്തേക്ക് പോയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 19, 2022, 05:18 PM IST
  • കിണര്‍ തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.
  • അഷ്‌കറിന്റെ ഭാര്യ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് അകത്തേക്ക് പോയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു.
  • അടിയില്‍നിന്നും പടുത്തുയര്‍ത്തിയ കിണറാണ് ഇത്തരത്തില്‍ ഇടിഞ്ഞുവീണത്.
മലപ്പുറത്ത് പൊടുന്നനെ കിണർ ഇടിഞ്ഞ് താഴ്ന്നു

മലപ്പുറം: കിണര്‍ താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. മലപ്പുറം തിരൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലെ അരീക്കാട് അഷ്‌കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുവീണത്. കിണര്‍ തകര്‍ന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്.

മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശിയായ മുത്താണിക്കാട് അഷ്‌കറിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. 10 വര്‍ഷമായി ഉപയോഗിച്ച് വരുന്ന കിണറാണ് തകര്‍ന്നത്. കിണറിന് സമീപത്തുണ്ടായിരുന്ന അഷ്‌കറിന്റെ ഭാര്യ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് അകത്തേക്ക് പോയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. 

Read Also: National Reading Day 2022: കോട്ടയത്തുണ്ട് കുട്ടികൾക്ക് മാത്രയമായൊരു വായനശാല

വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. അടിയില്‍നിന്നും പടുത്തുയര്‍ത്തിയ കിണറാണ് ഇത്തരത്തില്‍ ഇടിഞ്ഞുവീണത്. കിണറിന്റെ ഗ്രില്‍, മോട്ടോര്‍ എന്നിവ മണ്ണിനടിയിലായി. കിണര്‍ ഇടിഞ്ഞുവീണതിന്റെ ഞെട്ടലിലാണ് കുടുംബം. കൂടെ വന്‍ അപകമൊഴിവായതിന്റെ ആശ്വാസവുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News