Crime news: വഴി മുടക്കി വാഹനം വെച്ചത് ചോദ്യം ചെയ്തു; യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു
കഴിഞ്ഞ ദിവസം 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കായംകുളം: വഴി മുടക്കി വാഹനം വെച്ചത് ചോദ്യം ചെയ്ത യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു. ചാരുംമൂട് താമരക്കുളം കണ്ണനാകുഴി നിയാസ് മൻസിൻ നിയാസിനെയാണ് (30) തലയ്ക്ക് പരിക്കുകളോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് കണ്ണനാകുഴി തനാശ്ശേരി ഹക്കിമിനെ (32) വളളികുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം 6 മണിയോടെയാണ് സംഭവം. നിയാസിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ബൈക്ക് വെച്ച് യാത്ര തടസപ്പെടുത്തിയത് ചോദ്യം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിന് കാരണം. ഹക്കിം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തമ്മിൽ മുമ്പും വഴിയുടെ വിഷയത്തിൽ വഴക്ക് നടന്നിട്ടുളളതായി പോലീസ് പറഞ്ഞു.
ALSO READ: പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; ജുഡീഷ്യൽ കസ്റ്റഡിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ
പുഴ കൈയ്യേറി കെട്ടിട നിർമ്മാണം; പൊളിച്ചു മാറ്റാൻ നടപടിയുമായി പഞ്ചായത്ത്
പുഴ കയ്യേറി ഇടുക്കി പൂപ്പാറയിൽ നിർമ്മിച്ച അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചു. മാസങ്ങൾക്കു മുമ്പ് പൂപ്പാറ പാലത്തോട് ചേർന്ന് ചുണ്ടൻകുഴി അജിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ കെട്ടിടത്തിന്റെ ഒരു ഭാഗം പന്നിയാർ പുഴയിലേക്ക് നീക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കെട്ടിടം നിർമിച്ച സമയത്ത് പഞ്ചായത്ത് സ്റ്റോപ്പ് നൽകിയെങ്കിലും ഇത് അവഗണിച്ച് നിർമ്മാണം നടത്തുകയായിരുന്നു. ഇതിനെതിരെയാണ് പഞ്ചായത്ത് ഇപ്പോൾ നടപടി സ്വീകരിച്ചത്. ഉടമയോട് കെട്ടിടം പൊളിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിക്കൊണ്ട് പഞ്ചായത്ത് നോട്ടീസ് നൽകി. ഇതുകൂടാതെ പുറമ്പോക്ക് ഭൂമി കയ്യേറി കെട്ടിടം നിർമിച്ചതിന് സ്ഥലം ഉടമയ്ക്കെതിരെ കെഎൽസി നിയമ പ്രകാരം കേസെടുക്കുന്നതിന് ശാന്തൻപാറ പോലീസിന് നിർദ്ദേശം നൽകിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.