കൊച്ചി: എറണാകുളം സെൻട്രൽ സ്റ്റേഷനിലെ മോക്ഷണ കേസിൽ പ്രതി പിടിയിൽ. കോടതിയിൽ ഹാജറാക്കാൻ വിയ്യൂർ ജയിലിൽ നിന്ന് കൊണ്ടുവന്ന പ്രതി വൈററില ഹബിൽ വെച്ച് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട പ്രതി വൈറ്റില ഭാഗത്തു നിന്നും ബൈക്ക് മോഷ്ടിച്ച് കോട്ടയത്തേക്ക് കടക്കുകയായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോട്ടയം, ഇടുക്കി ജില്ലകളിൽ 100 ൽ അധികം സിസിടിവി ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഡിസിപിയ്ക്ക് പ്രതിയെ സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചു. പ്രതി ഇടുക്കി ജില്ലയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം ഇടുക്കിക്ക് തിരിച്ചു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയെ പിന്തുടരുക എന്നത് അന്വേഷണ സംഘത്തിന് ദുഷ്കരമായിരുന്നു. തുടർന്ന് ഇടുക്കി എക്സൈസ് സംഘവും മരട് പോലീസും ചേർന്ന് തൊടുപുഴ, തൊമ്മൻകുത്ത് ഭാഗത്തു നിന്നും പ്രതിയെ പിടിക്കുകയിരുന്നു.
ALSO READ: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ടിയാൻ ഒട്ടനവധി മോഷണ കേസിലെ പ്രതിയാണ്. കൂടാതെ ഇതിനു മുമ്പും പല പ്രാവശ്യം കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ മരട് എസ്ഐ സെബാസ്റ്റ്യൻ പി ചാക്കോ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, വിനോദ് വാസുദേവൻ, കൃഷ്ണകുമാർ, പ്രശാന്ത് ബാബു എന്നിവരും ഇടുക്കി എക്സൈസ് ഉദ്യോഗസ്ഥരായ എക്സൈസ് ഇൻസ്‌പെക്ടർ വാഹബും പ്രിവന്റീവ് ഓഫീസർ ആയ നിബു എന്നിവരും ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.