Cinema THeater Reopening : തീയറ്ററുകളിൽ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുന്നു; ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ഇന്നെത്തും
തീയേറ്ററുകൾ തുറന്നെങ്കിലും പകുതി സീറ്റുകളിൽ മാത്രമാണ് ആളുകളെ അനുവദിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലായി തീയേറ്ററുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു.
Thiruvananthpuram : സംസ്ഥാനത്തെ തീയേറ്ററുകളിൽ (Theater) കോവിഡ് രണ്ടാം തരംഗത്തിന് (Covid Second Wave)ശേഷം സിനിമ പ്രദർശനം (Film Release) ഇന്ന് വീണ്ടും ആരംഭിക്കും. ഒക്ടോബർ 25 നാണ് കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ചിട്ട തീയേറ്ററുകൾ വീണ്ടും തുറന്നത്. തീയേറ്ററുകൾ തുറന്നെങ്കിലും പകുതി സീറ്റുകളിൽ മാത്രമാണ് ആളുകളെ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി തീയേറ്ററുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു.
തീയേറ്ററുകൾ തുറക്കുമ്പോൾ ആദ്യം പ്രദർശനത്തിനെത്തുന്നത് ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നീ ചിത്രങ്ങളാണ്. മറ്റന്നാളാണ് മലയാളം ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. ഡോമിൻ.ഡി. സിൽവ സംവിധാനം ചെയ്യുന്ന സ്റ്റാർ ആണ് ആദ്യം പ്രദർശനത്തിനെത്തുന്ന മലയാള ചിത്രം. ചിത്രത്തിൽ ജോജു ജോർജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
ALSO READ: Minnal Murali| ഡിസംബർ വരെയൊക്കെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടോ, മിന്നൽ മുരളിക്കായി
തീയ്യേറ്ററിൽ സാധാരണ പോലെ ആളുകളെ പ്രവേശിപ്പിക്കില്ല പകുതി സീറ്റുകളിൽ മാത്രമെ പ്രവേശനം ഉണ്ടാവുകയുള്ളു. കൂടാതെ എത്തുന്നവർ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം എന്ന് നിർബന്ധമുണ്ട്. ഇത് ആളുകളെ കുറച്ചേക്കുമെന്ന് ആശങ്കയുണ്ട്. മുഴുവൻ സീറ്റുകളിലും ആളുകളെ അനുവദിക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചർച്ച ചെയ്യാൻ സർക്കാർ യോഗം ചേരും.
ദുൽഖറിൻറെ കുറുപ്പ് നവംബർ 12 ന് റിലീസാകുന്നതോടെ ഏതാണ്ട് തീയ്യേറ്ററുകൾ സാധാരണ പോലെ സജീവമാകും എന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിന് ഒടിടി റിലീസ് ആയിരിക്കും ഉണ്ടാവുകയെന്ന് അഭ്യുഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മത്താക്കൾ അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് ഒക്ടോബർ 25 മുതൽ തീയേറ്ററുകൾ തുറക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കുറുപ്പിന്റെ റിലീസ് പ്രഖ്യാപിച്ചത്.
ALSO READ: Kerala Theater Opening| ഇന്ന് തുറക്കും തീയ്യേറ്ററുകൾ, പക്ഷെ ആദ്യ ഷോ 28-ന്
അതിനിടയിൽ പൃഥിരാജ് ചിത്രങ്ങൾ പലതും ഒടിടിയിൽ പോകുന്നത് വിലക്കണമെന്ന് കാണിച്ച് തീയ്യേറ്റർ അസ്സോസിയേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. ഇതിൽ പൃഥിരാജ് നിലപാട് വ്യക്തമാക്കിയിട്ടില്ല. നിരവധി ചിത്രങ്ങൾ ഇതിനോടകം ഒടിടി എഗ്രിമെൻറ് ഒപ്പിട്ടു കഴിഞ്ഞിട്ടുണ്ട്. ഇതും ഒരു തരത്തിൽ പ്രതിസന്ധിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.