ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് പേരുകേട്ട കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ലഭിച്ചത് റെക്കോർഡ് ഏക്ക തുക. ഇതുവരെ പൂരങ്ങളിൽ പങ്കെടുത്തതിന് ഒരു ആനയ്ക്ക് ലഭിച്ചതിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന തുകയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിൽ നിന്ന് സ്വന്തമാക്കിയത്. ചാവക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ലഭിച്ച ഏക്ക തുക 6.75 ലക്ഷം രൂപയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ആനകൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന എക്ക തുക രണ്ടര ലക്ഷം രൂപ വരെയാണെന്ന് ഇരിക്കെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്  6.75 ലക്ഷം രൂപ ഏക്ക തുകയായി നൽകിയത്. പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ഈ റെക്കോർഡ് തുക നൽകിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന കൊമ്പനോടുള്ള പ്രിയവും സ്നേഹവും കൊണ്ടാണ് ഇത്രയും വലിയ തുക ഏക്കം ആയി നൽകുന്നതെന്ന്  ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന്റെ പൂരഘോഷ കമ്മറ്റി അംഗങ്ങൾ വ്യക്തമാക്കി.


ALSO READ: Wild Elephant: ഭീതിയൊഴിയാതെ ജനങ്ങൾ; ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം


ഫെബ്രുവരി 27 നാണ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിലെ പൂരം എഴുന്നളിപ്പ് നടത്തുന്നത്. അന്നേ ദിവസം ഉച്ചയ്ക്ക് മൂന്ന് മണി കഴിഞ്ഞാണ് പൂരത്തിന്റെ എഴുന്നളിപ്പ്. ആനി ദിവസം തിടമ്പ് എഴുന്നളിക്കുന്ന തിടമ്പാനയുടെ വലത് ഭാഗത്തായി ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളുന്നത്. ഉച്ചയോടെ ആരംഭിക്കുന്ന എഴുന്നളിപ്പ് പൂർത്തിയാക്കി രാത്രി എട്ടര മണിയോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിരികെ മടങ്ങും എന്നാണ് ഉത്സവ കമ്മറ്റി അംഗങ്ങൾ അറിയിച്ചിരിക്കുന്നത്. 


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. നിലവിൽ കേരളത്തിലെ ഏറ്റവുമധികം ഉയരമുള്ള ആനയാണ്  തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഉയരത്തിന്റെ കാര്യത്തിൽ ഏഷ്യയിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഒന്നാം സ്ഥാനക്കാരൻ തന്നെയാണ്. ബീഹാർ സ്വദേശിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റ ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം 326 സെന്റീമീറ്ററാണ്. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്.


തൃശൂർ പൂരത്തിന് 2014 മുതൽ ആറു വർഷത്തോളം സ്ഥിര സാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ഈ കൊമ്പൻ. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേ ഗോപുരവാതിൽ വഴി തെക്കോട്ടിറങ്ങി വര്ഷങ്ങളായി 
 തൃശൂർ പൂരത്തിന് തുടക്കം കുറിച്ചിരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആയിരുന്നു. എന്നാൽ 2019 ൽ ഈ കൊമ്പനെ എഴുന്നള്ളിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 


2019 ഫെബ്രുവരി 8 ന് തൃശൂരിൽ വെച്ച് ആന വിരണ്ടു ഓടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തതിന് തുടർന്നായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഗൃഹപ്രവേശത്തിന് മോടികൂട്ടാനായി ആയിരുന്നു ആനയെ എത്തിച്ചത്. എന്നാൽ ചടങ്ങിനിടെ ഇടഞ്ഞ ആന രണ്ട് പേരെ ചവിട്ടി കൊല്ലുകയായിരുന്നു. കാഴ്ചശക്തിയില്ലാത്ത അമ്പതുവയസ്സിന് മുകളിൽ പ്രായമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്റെ സമീപത്ത്  പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടതിനെ തുടർന്നായിരുന്നു ഇടഞ്ഞത്. തുടർന്ന് 201 9ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.