കൊല്ലം: കടയ്ക്കലിന് സമീപം ചിതറയിൽ പരേതനായ സൈനികന്‍റെ വീട്ടിൽ മോഷണശ്രമം. ആളില്ലാത്ത തക്കം നോക്കി വീടു കുത്തിപ്പൊളിച്ച് അകത്തുകടന്ന കള്ളന് വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടപ്പോൾ ലക്ഷ്യം തെറ്റി. ഒരു ഫുൾ കുപ്പിയുടെ പകുതിയും ഒരു ബിയറും അകത്താക്കിയ ശേഷം വീട്ടിലെ അലമാര കുത്തിപ്പൊളിച്ചു. തുണിയെല്ലാം വാരിവലിച്ചിട്ടെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. വാരിവലിച്ചിട്ട തുണികൾക്കിടയിൽ സൂക്ഷിച്ചിരുന്ന നാലുപവന്‍റെ ആഭരണങ്ങൾ മദ്യത്തിന്‍റെ ഹാങ് ഓവറിൽ കണ്ടതുമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ഫുൾബോട്ടിലും ഒരു കുപ്പി ബിയറുമായി കള്ളൻ സ്ഥലം വിടുകയും ചെയ്തു. മകൻ ശബരിമല‌ യാത്രയിലായിരുന്നതിനാൽ വീട്ടമ്മ തിരുവനന്തപുരത്തെ കുടുംബവീട്ടിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ റബ്ബർ പാൽ എടുക്കാൻ വന്ന സ്ത്രീ വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.


ALSO READ: രണ്ടാഴ്ചക്കിടെ ഒരേ കടയില്‍ മൂന്ന് തവണ മോഷണം; മോഷ്ടാവ് കടന്നുകളഞ്ഞത് സിസിടിവിയുടെ കണക്ഷൻ വിച്ഛേദിച്ച ശേഷം


തിരിച്ചെത്തിയ വീട്ടമ്മയും പ്രദേശവാസികളും ചേർന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തി. സ്വർണം നഷ്ടപ്പെട്ടെന്നാണ് വീട്ടുകാരും പോലീസും കരുതിയത്. വൈകിട്ട് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷമാണ് ട്വിസ്റ്റ്. പരിശോധനകൾ പൂർത്തിയായ ശേഷം മുറി വൃത്തിയാക്കുന്നതിനിടെ വാരിവിതറിയ തുണികൾക്കിടയിൽ നിന്ന്  ആഭരണങ്ങൾ കണ്ടെത്തുകയായിരുന്നു.


വീടു കുത്തിത്തുറന്നുളള മോഷണശ്രമം പരാജയപ്പെട്ടെങ്കിലും മദ്യക്കുപ്പികളുമായി കള്ളൻ കടന്നു. മദ്യലഹരിയിലായിപ്പോയ കളളൻ അലമാരയിലിരുന്ന തുണികൾ വാരിവലിച്ചിട്ടെങ്കിലും ഇതിനിടയിൽ സൂക്ഷിച്ചിരുന്ന നാലു പവൻ സ്വർണം കണ്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒന്നിലേറെ പേർ ഉൾപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.