പാലക്കാട്: മണ്ണാർക്കാട് പോലീസ് സ്റ്റേഷന് സമീപമുള്ള ബിരിയാണി കടയിൽ നിന്നും പണം മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തു. തെങ്കര പുഞ്ചക്കോട് സ്വദേശിയായ സുരേഷിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.  ബിരിയാണി കട ഉടമയായ ഷെമീര്‍ ബാബുവാണ് തന്റെ കടയിൽ  ഈമാസം പത്തിന് കവര്‍ച്ച നടന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നതിനു ശേഷം പതിവുപോലെ രാവിലെ കട തുറക്കാനായ എത്തിയപ്പോൾ മുൻവഷത്തെ വാതിൽ തുറന്ന നിലയിൽ കണ്ടു. പരിശോധിച്ചപ്പോൾ കവര്‍ച്ച നടന്നതായി തെളിഞ്ഞു. മൂവായിരത്തി അഞ്ഞൂറ് രൂപയാണ് കടയിൽ നിന്നും മോഷ്ടിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: എം.സി. റോഡ് 'ഉമ്മൻ ചാണ്ടി റോഡ്' എന്നാക്കാണം; മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരന്‍



തുടർന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അട്ടപ്പാടി കോട്ടത്തറയില്‍ നിന്നും കഴിഞ്ഞ രാത്രിയിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. മോഷണം നടക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് സുരേഷ് കടയിലെത്തി ബിരിയാണി കഴിക്കുകയും പണത്തെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലുണ്ടായ വൈരാ​ഗ്യത്തെ തുടർന്നാണ് കടയില്‍ മോഷണം നടത്തിയതെന്ന് സുരേഷ് പോലീസിന് മൊഴി നൽകി. കടയിലെത്തിച്ച് തെളിവെടുത്ത ശേഷം സുരേഷിനെ കോടതിയില്‍ ഹാജരാക്കി.


അതേസമയം അന്തരിച്ച ഉഴവൂർ വിജയൻറെ പേരിൽ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന് മന്ത്രി വി എൻ വാസവൻ തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ഞായറാഴ്ച സമർപ്പിച്ചു.ബെന്യാമിന്റെ എഴുത്തുകൾ എക്കാലവും പുരോഗമനപരമായിരുന്നു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഉഴവൂർ വിജയൻ അനുസ്മരണം എൻസിപി സംസ്ഥാന പ്രസിഡണ്ട് പിസി ചാക്കോ ഉദ്ഘാടനം ചെയ്തു. ഉഴവൂർ വിജയൻ മലയാളികളുടെ നേതാവ് എന്ന് പി.സി.ചാക്കോ പറഞ്ഞു മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.


മലയാളിക്ക് എന്നും അഭിമാനിക്കാൻ കഴിയാവുന്നഎഴുത്തുകാരനാണ് ബെന്യാമിനൊന്നും മന്ത്രി വി.എൻ വാസവൻ കൂട്ടിച്ചേർത്തു കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണത്തോടനുബന്ധിച്ചാണ് അവാർഡും വിതരണം ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ്, എൻസിപി ഭാരവാഹികളായ സുഭാഷ് പുഞ്ചക്കോട്ടിൽ,അഡ്വക്കറ്റ് കെ.എസ്. രാജൻ,നിബു എബ്രഹാം, ഡോക്ടർ സിറിയക് തോമസ്,സ്റ്റീഫൻ ജോർജ് മുൻ എംഎൽഎ. പി കെ ആനന്ദക്കുട്ടൻ,ബാബു കപ്പക്കാല, സാബു മുരിക്കവേലി,ടിവി ബേബി തുടങ്ങിയവരും സംസാരിച്ചു ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷനായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.