തിരുവനന്തപുരം : വിവാദമായ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലുൾപ്പടെ സജീവ ചര്‍ച്ചകൾക്ക് വഴിയൊരുക്കുകയാണ്. രാജ്യമാകെ ചർച്ച ചെയ്ത പ്രമാദമായ കേസിന്റെ അന്വേഷണം നിലവിൽ  അവസാനിച്ച മട്ടിലുമാണ്. ആരോപണവിധേയരായിരുന്ന പ്രതികൾക്ക് ജാമ്യം ഉൾപ്പടെ കിട്ടിയതോടെ വാർത്താതലക്കെട്ടുകളിൽ നിന്ന് കേസ് കാലക്രമണേ ഒഴിവായി കൊണ്ടിരിക്കുകയാണ്. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമമുണ്ടായെന്ന് ആത്മകഥയിലൂടെ വെളിപ്പെടുത്തുകയാണ് ശിവശങ്കർ. കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്‍റെ സഹായം തേടിയെന്നും ശിവശങ്കര്‍ സമ്മതിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ താന്‍ ഇടപെട്ടെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലും പുസ്തകത്തില്‍ ശിവശങ്കര്‍ തള്ളിക്കളയുന്നു. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും, ഐ ഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നും "അശ്വത്ഥാമാവ് വെറും ഒരു ആന" എന്ന പുസ്തകത്തില്‍ പറയുന്നു. പിണറായി സർക്കാരിനെ പൂര്‍ണമായും സംരക്ഷിക്കുന്ന തരത്തിലാണ് ശിവശങ്കറിന്റെ പുസ്തകം സംസാരിക്കുന്നത്. കേന്ദ്ര ഏജൻസികൾ, മാധ്യമങ്ങൾ, ഉദ്യോഗസ്ഥർ, സ്വർണക്കടത്ത് കേസിലെ പ്രതികൾ എന്നിവരെയല്ലാതെ മറ്റു വിഭാഗങ്ങളെക്കുറിച്ചൊന്നും പുസ്തകത്തിൽ കാര്യമായി പ്രതിപാദിക്കുന്നില്ല. രാഷ്ട്രീയ കേന്ദ്രങ്ങൾക്കെതിരെ  ചെറുവിരനലനക്കാൻ പോലും ശിവശങ്കർ തയ്യാറായിട്ടില്ലെന്നതും പുറത്തുവന്നിരിക്കുന്ന ഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. മാത്രമല്ല, മുഖ്യമന്ത്രിയെ കൂടുതൽ സുരക്ഷിതനാക്കാനും കേന്ദ്ര ഏജൻസികളെ  ആരോപണങ്ങളുടെ കുന്തമുനയിൽ നിർത്താനും ശിവശങ്കർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.


ALSO READ: 'അശ്വത്ഥാമാവ് വെറും ഒരു ആന' - എം.ശിവശങ്കറിന്റെ അനുഭവ കഥ പുറത്തിറങ്ങുന്നു


കസ്റ്റംസ് വിമാനത്താവളത്തില്‍ തടഞ്ഞു വച്ച ലഗേജ് വിട്ടുകിട്ടാന്‍ സ്വപ്ന തന്‍റെ സഹായം തേടിയെന്ന് ആത്മകഥയിലൂടെ സമ്മതിച്ചിരിക്കുകയാണ് ശിവശങ്കര്‍. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിക്കാന്‍ താന്‍ ഇടപെട്ടെന്ന ചീഫ് സെക്രട്ടറിയുടെ കണ്ടെത്തലും പുസ്തകത്തില്‍ ശിവശങ്കര്‍ തള്ളിക്കളയുന്നു. സ്വപ്നയുടെ നിയമനത്തില്‍ താന്‍ ഇടപെട്ടിട്ടില്ല, മാത്രമല്ല ഐ ഫോണ്‍ സമ്മാനിച്ച് സ്വപ്ന തന്നെ ചതിച്ചെന്നും ''അശ്വത്ഥാമാവ് വെറും ഒരു ആന'' എന്ന പുസ്തകത്തില്‍ പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ ഒരധ്യായം ഇത്തവണ ഇറങ്ങിയ പച്ചക്കുതിര മാസികയില്‍ ചേര്‍ത്തിട്ടുമുണ്ട്. കേസില്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്നാണ് ഈ അധ്യായത്തില്‍ പറയുന്നത്. ശക്തമായ തെളിവില്ലാതെ അതു ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തന്നില്‍ നിന്ന് എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന മൊഴി ലഭിക്കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്നും സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചുകയറിയതിനു ശേഷം ശിവശങ്കര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യം അക്കാലത്ത് പ്രതിപക്ഷം ഉന്നയിച്ചിരുന്നു. 


കസ്റ്റംസ് സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ലഗേജ് വിട്ടുകിട്ടാനായി ഇടപെടണമെന്ന് സ്വപ്ന തന്നെ ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു. പിന്നീട് നേരില്‍കണ്ടും ഇക്കാര്യം ആവശ്യപ്പെട്ടു. കസ്റ്റംസിന്‍റെ നടപടിക്രമങ്ങളില്‍ ഇടപെടില്ലെന്ന് താന്‍ സ്വപ്നയോട് പറഞ്ഞു. അപ്പോഴും ലഗേജില്‍ സ്വര്‍ണമായിരുന്നു എന്നകാര്യം അറിയില്ലായിരുന്നു. സ്വപ്നയ്ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേട്ടപ്പോള്‍ താന്‍ അസ്ത്രപ്രജ്ഞനായി പോയി. തന്‍റെ ജന്‍മദിനത്തില്‍ ഐഫോണ്‍ സമ്മാനിച്ച് സ്വപ്ന ചതിക്കുകയായിരുന്നു. തന്‍റെ കൈവശമുള്ള പണം എവിടെ നിക്ഷേപിക്കണമെന്ന് സ്വപ്ന ചോദിച്ചപ്പോള്‍ തന്റെ ചാറ്റേര്‍ഡ് അക്കൗണ്ടന്‍റിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്. 


ALSO READ: Actress Attack Case | തുടരന്വേഷണം തടയണം, ഹർജിയിൽ ദിലീപിന്റെ ആരോപണങ്ങൾ എന്തൊക്കെ?


സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ ഇടപെട്ടിട്ടില്ല. തന്‍റെ പേര് സ്വപ്ന ബയോഡേറ്റയില്‍ റഫറന്‍സ് വച്ചത് താന്‍ അറിഞ്ഞിരുന്നില്ല. സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് കണ്‍സള്‍ട്ടന്‍സിയാണ്, സര്‍ക്കാരിന് അതില്‍ ബന്ധമില്ല. സ്വപ്നയെ നിയമിച്ചത് ശിവശങ്കര്‍ ഇടപെട്ടിട്ടാണെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. അന്വേഷണ ഏജന്‍സികളെയും പ്രോസിക്യൂഷനെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയാണ് പുസ്തകം. തന്നെ കുറ്റവാളിയാക്കാന്‍ തുടക്കം മുതല്‍ ആസൂത്രിത ശ്രമമുണ്ടായിരുന്നു എന്നാണ് പുസ്തകത്തില്‍ ശിവശങ്കര്‍ പറയുന്നത്. തനിക്ക് ജാമ്യം നിഷേധിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പെരും നുണ പറഞ്ഞെന്നും ശിവശങ്കര്‍ കുറ്റപ്പെടുത്തുന്നു. താനാണ് സ്വർണക്കടത്തിന്റെ മാസ്റ്റർ മൈൻഡ് എന്ന്  അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. സ്വപ്നയും സരിത്തും മുഖംമൂടികൾ മാത്രമാണെന്ന് പറഞ്ഞുവെന്നും ശിവശങ്കർ ആരോപിക്കുന്നു


ALSO READ: Actress Attack Case : ദിലീപിന്റെ ഫോണുകള്‍ വിചാരണ കോടതിയിൽ തുറക്കേണ്ട; തിരുവനന്തപുരത്ത് ഫോറൻസിക് ലാബിൽ പരിശോധിക്കും


അഡീഷണൽ സോളിസിറ്റർ ജനറലിനെതിരെയും ശിവശങ്കർ ആരോപണം ഉന്നയിക്കുന്നുണ്ട്. താനാണ് സ്വർണക്കടത്തിന്റെ മാസ്റ്റർ മൈൻഡ് എന്ന്  അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു. സ്വപ്നയും സരിത്തും മുഖം മൂടികൾ മാത്രമാണെന്ന് പറഞ്ഞുവെന്നും ശിവശങ്കർ ആരോപിക്കുന്നു. ഉദ്യോഗസ്ഥർക്ക് പുറമെ മാധ്യമങ്ങൾക്കും കടുത്ത വിമർശനമാണ് ശിവശങ്കർ ഉയർത്തുന്നത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ അധ്യായം ഡിസി ബുക്സിന്റെ തന്നെ ആനുകാലിക പ്രസിദ്ധീകരണമായ പച്ചക്കുതിരയിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ''ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടിവന്ന ശിവശങ്കറിന്റെ അനുഭവകഥ'' എന്ന വിശേഷണത്തോടെയാണ് ഡി.സി പുസ്തകത്തിന്റെ പരസ്യം നൽകിയിരിക്കുന്നത്. യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ, മുൻ മന്ത്രി കെ. ടി ജലീൽ, കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന മന്ത്രിമാർ തുടങ്ങിയവർക്കെതിരായ പരാമർശങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ നിലവിൽ സൂചനകളൊന്നുമില്ലെങ്കിലും പുസ്തകം പുറത്തിറങ്ങിയാല്‍ മാത്രമേ അത് സംബന്ധിച്ച വ്യകതത വരികയുളളു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.