തിരുവനന്തപുരം : അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനായ കെജിഎംസിടിഎ. ഡോക്ടർമാരുടെ കൈകളിൽ നിന്നും വൃക്ക അടങ്ങിയ പെട്ടി തട്ടിപ്പറിച്ചു കൊണ്ടോടിയതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയത്. അതിനെതിരെ അന്വേഷണം വേണമെന്ന് കെജിഎംസിടിഎ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ശസ്ത്രക്രിയ താമസിച്ചു എന്ന് പറയുന്നത് അസംബന്ധമാണ്. രോഗിയെ വീണ്ടും ഡയാലിസിസിന് വിധേയമാക്കിയത് കൊണ്ട് മാത്രമാണ് ശസ്ത്രക്രിയ ഒരു മണിക്കൂർ വൈകിയതെന്നും അതിൽ യാതൊരുവിധ അനാസ്ഥയും ഉണ്ടായതായി കരുതുന്നില്ലെന്നും സംഘടന വ്യക്തമാക്കി.


ALSO READ : അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോ​ഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


സംഭവത്തിൽ കൃത്യമായ ശാസ്ത്രീയ അന്വേഷണം വേണമെന്നും മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നു. കൂടാതെ പ്രാഥമിക അന്വേഷണത്തിൽ സസ്പെൻഡ് ഡോക്ടർമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങമെന്നും സംഘടന അറിയിച്ചു. 


ഇന്നലെ ജൂൺ 20നാണ്  അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ രണ്ട് മെഡിക്കൽ കോളജ് ഡോക്ടർമാരെ ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്യുന്നത്. യൂറോളജി നെഫ്രോളജി വിഭാഗത്തിന്റെ മേധാവിമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മന്ത്രിയുടെ നിർദേശം അനുസരണം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. ഡോ. വാസുദേവൻ പോറ്റി ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനൊടുവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.


ALSO READ : ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണം; കെ.സുധാകരന്‍ എംപി


അവയവമടങ്ങിയ പെട്ടിയുമായി അകത്തേക്ക് പോയത് പുറത്ത് നിന്നുള്ളവരാണെന്നും അവർക്ക് ഓപ്പറേഷൻ തിയറ്റർ എവിടെയാണെന്ന് അറിയാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൃക്ക എത്തിക്കുന്നതിലുള്ള ഏകപനത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.