Harivarasanam Award: ഈ വർഷത്തെ ഹരിവരാസനം അവാർഡ് തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസന്
Harivarasanam Award: കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ.... തുടങ്ങി 6000 ത്തോളം ഭക്തി ഗാനങ്ങൾ പി കെ വീരമണി ആലപിച്ചിട്ടുണ്ട്.
തിരുവനന്തപുരം : ഈ വർഷത്തെ ഹരിവരാസനം അവാർഡ് തമിഴ് പിന്നണി ഗായകൻ പി കെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് 15 ന് രാവിലെ 8 ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ സമ്മാനിക്കും. സർവമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.
ALSO READ: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ: ഈ സംസ്ഥാനങ്ങളിൽ 'ജനുവരി 22'ന് ഡ്രൈ ഡേ
കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ.... തുടങ്ങി 6000 ത്തോളം ഭക്തി ഗാനങ്ങൾ പി കെ വീരമണി ആലപിച്ചിട്ടുണ്ട്. 2012ലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം കമീഷണർ സി എൻ രാമൻ, പ്രഫ. പാൽക്കുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.