Thrivananthapuram : മന്ത്രി കെ രാധാകൃഷ്‌ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാച്ചാണി സ്വദേശിയായ അജിത്തിനെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കൻ്റോൻമെൻ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മന്ത്രി കെ രാധാകൃഷ്ണനെതിരെ ഭീഷണി ഉയർത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്‌സി - എസ്‌ടി ഫണ്ട് തട്ടിപ്പ് (SC - ST Fund Scam) കണ്ടെത്തിയതോടെയാണ് തനിക്ക് നേരെയും ഭീഷണികൾ ഉയരുന്നതെന്ന് മന്ത്രി കെ രാധാക്യഷ്ണൻ (Minister K Radhakrishnan) പറഞ്ഞിരുന്നു. അജിത് മൂന്നോ നാലോ തവണ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.


ALSO READ:  Lexicon Editor നിയമന വിവാദം; പൂ‌ർണിമയുടെ നിയമനം ഡെപ്യൂട്ടേഷനിൽ ആണെന്ന് വിശദീകരണം


എസ്‌സി എസ്ടി (SC-ST) വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷം മൂലമാണ് ഇയാൾ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് ഭീഷണി ഉയർത്തിയതെന്നും സംശയം ഉണ്ട്.


ALSO READ: SC - ST Fund Scam : എസ്‌സി - എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ


തട്ടിപ്പിന് പിന്നിൽ സിപിഎം (CPM) പ്രവർത്തകർക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തലുകൾ എത്തിയിരിക്കുന്നത്. ഇത്  ഈ സംഭവത്തിന്റെ പ്രാധാന്യം വളരെയധികം വർധിപ്പിക്കുന്നുണ്ട്.


ALSO READ: Violence Against Women: കേരളത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഗവർണറുടെ നിശബ്ദ പ്രതിഷേധം


മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. ഇടനിലക്കാരനായി നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു. ഇയാൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക