SC - ST Fund Scam : എസ്‌സി - എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ

ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷം മൂലമാണ് ഇയാൾ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് ഭീഷണി ഉയർത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 02:24 PM IST
  • കാച്ചാണി അജിത് എന്നയാൾ കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
  • മൂന്നോ നാലോ തവണ ഇയാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
  • എസ്‌സി എസ്ടി (SC-ST) വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷം മൂലമാണ് ഇയാൾ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് ഭീഷണി ഉയർത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
SC - ST Fund Scam : എസ്‌സി - എസ്‌ടി ഫണ്ട് തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ

Thiruvananthapuram: എസ്‌സി - എസ്‌ടി ഫണ്ട് തട്ടിപ്പ് (SC - ST Fund Scam) കണ്ടെത്തിയതോടെ തനിക്ക് നേരെയും ഭീഷണികൾ ഉയരുന്നുണ്ടെന്ന് മന്ത്രി കെ രാധാക്യഷ്ണൻ (Minister K Radhakrishnan) പറഞ്ഞു. കാച്ചാണി അജിത് എന്നയാൾ കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലെ ലാന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. മൂന്നോ നാലോ തവണ ഇയാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

എസ്‌സി എസ്ടി (SC-ST) വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനാണ് ഇയാളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷം മൂലമാണ് ഇയാൾ മന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ച് ഭീഷണി ഉയർത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ALSO READ: Violence Against Women: കേരളത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഗവർണറുടെ നിശബ്ദ പ്രതിഷേധം

തട്ടിപ്പിന് പിന്നിൽ സിപിഎം (CPM) പ്രവർത്തകർക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ വെളിപ്പെടുത്തലുകൾ എത്തിയിരിക്കുന്നത്. ഇത്  ഈ സംഭവത്തിന്റെ പ്രാധാന്യം വളരെയധികം വർധിപ്പിക്കുന്നുണ്ട്.

ALSO READ: Lexicon Editor നിയമന വിവാദം; പൂ‌ർണിമയുടെ നിയമനം ഡെപ്യൂട്ടേഷനിൽ ആണെന്ന് വിശദീകരണം

മന്ത്രിയെ ഭീഷണിപ്പെടുത്തിയ ആൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. ഇടനിലക്കാരനായി നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഇയാൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നൽകിയെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ട്. 

ALSO READ: Palarivattom bridge scam case: ടിഒ സൂരജിന് നിർണായക പങ്കെന്ന് വിജിലൻസ്

അതേസമയം പാവപ്പെട്ടവർക്കുള്ള ധനസഹായത്തിൽ കൈയ്യിട്ടുവാരുന്നവരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. തട്ടിപ്പിന് താൻ കൂട്ടുനിൽക്കില്ലെന്ന് മനസിലായപ്പോൾ അവർക്ക് നല്ല വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് തട്ടിപ്പുകാരിൽ ഒരാൾ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇത്തരം ഭീഷണികൾക്കൊന്നും വഴങ്ങില്ല. അതിനൊന്നും നമ്മളാരും വശംവദരാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പിടിയിലായ പ്രധാന പ്രതി രാഹുലിനെ അന്വേഷണ സംഘം ദില്ലിയിലേക്ക് കൊണ്ടുപോയി. കേസിൽ 11 പ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News