തിരുവനന്തപുരം: സാമ്പത്തിക പരാധീനത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കിയാതായി റിപ്പോർട്ട്. സംഭവം നടന്നത് തിരുവനന്തപുരത്തെ നെയ്യാറിനകരയിൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്


നെയ്യാറ്റിൻകര കുട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിളവീട്ടിൽ മണിലാൽ, ഭാര്യ സ്മിത, മകൻ അഭിലാൽ എന്നിവരാണ് ജീവനൊടുക്കിയത്.  സാമ്പത്തിക പരാധീനത കാരണം കുടുംബത്തോടൊപ്പം ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി പത്തരയോടെയാണ് മണിലാൽ അടുത്ത സുഹൃത്തുക്കളെയും കൂട്ടപ്പന വാർഡ് കൗൺസിലർ മഹേഷിനെയും വിളിച്ചറിയിച്ചത്.


Also Read: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!


വിവരമറിഞ്ഞ് മകനോടൊപ്പം കൗൺസിലറെത്തിയപ്പോൾ വീടിനു പുറത്തുവെച്ച് കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്. കുപ്പി തട്ടിക്കളഞ്ഞശേഷം വീടിനകത്തുകയറി നോക്കിയ മഹേഷ് കണ്ടത് അടുത്തടുത്ത മുറികളിൽ അവശനിലയിലായ സ്മിതയെയും മകനെയുമാണ്. ഇതിനിടെ വിഷം കഴിച്ച മണിലാലും ബോധരഹിതനായി.


Also Read: സൂര്യൻ തിരുവാതിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് ഇനി സുവർണ്ണ കാലം!


പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ചുരുങ്ങിയ സമയത്തിനുള്ളിൽ മരണം സംഭവിച്ചതിനാൽ സയനൈഡ് പോലുള്ള വിഷവസ്തു എന്തെങ്കിലുമാകാം ഇവർ കഴിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. തിരുമല സ്വദേശിയായ മണിലാലും കുടുംബവും മൂന്നുവർഷമായി കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. 


Also Read: ശ്രീതുവിനോട് പ്രണയമോ.. ലെസ്ബിയനോ? പ്രതികരണവുമായി റെസ്‍മിൻ ഭായ്‌


 


മണിലാൽ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ തുണിക്കടയിലെ ജീവനക്കാരിയാണ്. മകൻ അഭിലാൽ എൻജിനിയറിങ് പഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. തമിഴ് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും. പണം തിരികെ ലഭിക്കാത്തതിനാൽ പലിശ നൽകാൻ വീണ്ടും വായ്പയെടുത്തുവെങ്കിലും അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുളളത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.