തിരുവനന്തപുരം:  സംസ്ഥാനത്ത് കൊറോണ ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു.  കാസർഗോഡ് സ്വദേശി ഹൈറുന്നിസ, കോഴിക്കോട് കല്ലായി സ്വദേശി കോയ എന്നിവരാണ് മരിച്ചത്.  കൂടാതെ ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരം സ്വദേശി റെയ്ഹാനത്തിനും കോറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന്റെ സ്രവ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് കോറോണ സ്ഥിരീകരിച്ചത്. ഇതിനിടയിൽ റെയ്ഹാനത്തിന്റെ മകൻ ഉൾപ്പെടെ നാലു ബന്ധുക്കൾക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ സംസ്ഥാനത്തെ കോറോണ മരണസംഖ്യ 47 ആയി.  


Also read: സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി..! 


കരുനാഗപ്പള്ളി സ്വദേശിനി റെയ്ഹാനത്ത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. റഹിയാനത്തിന്റെ മകന്‍ ഉള്‍പ്പെടെ നാലു ബന്ധുക്കള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. റെയ്ഹാനത്തിന് എവിടെ നിന്നാണ് കോറോണ രോഗബാധ പിടിപ്പെട്ടതെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.    


കാസർഗോഡ് സ്വദേശി ഹൈറുന്നിസ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  രണ്ടു ദിവസം മുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.   ഇന്ന് രാവിലെയാണ് ഹൈറുന്നിസ മരണമടഞ്ഞത്.  ഇതോടെ കാസർഗോഡ് കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. 


Also read: viral video: 299 കിലോമീറ്റർ വേഗതയിൽ മരണപ്പാച്ചിൽ..!


കല്ലായി സ്വദേശിയായ കോയയെ കടുത്ത പനിയെ തുടർന്നാണ്  കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോറോണ സ്ഥിരീകരിച്ചത്.  ഇദ്ദേഹവും ഇന്ന്  രാവിലെയാണ് മരണമടഞ്ഞത്.  ഇദ്ദേഹത്തിന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.  


ഇതിനിടയിൽ കൊല്ലത്ത് ചൊവ്വാഴ്ച രാത്രിയും ഒരാൾ മരണമടഞ്ഞതായി റിപ്പോർട്ട് ഉണ്ട്,  മരിച്ചയാൾ പുതുക്കുളം സ്വദേശി ബി. രാധാകൃഷ്ണനാണ്.  ഇദ്ദേഹത്തിനും കോറോണ സ്ഥിരീകരിച്ചിരുന്നു.