viral video: 299 കിലോമീറ്റർ വേഗതയിൽ മരണപ്പാച്ചിൽ..!

ഇ-സിറ്റി ഫ്ലൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സിസി യമഹ ആർ1 ബൈക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.    

Last Updated : Jul 22, 2020, 09:18 AM IST
viral video: 299 കിലോമീറ്റർ വേഗതയിൽ മരണപ്പാച്ചിൽ..!

ബംഗളൂരു:  അമിത വേഗതയിൽ ബൈക്കിൽ പാഞ്ഞ ആളെ ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തു.  സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ്.  വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് മറ്റാരുമല്ല ബൈക്ക് ഓടിച്ച ആളുതന്നെയാണ്. 

Also read: viral video: യുവതിക്കൊപ്പം സെൽഫിയ്ക്ക് പോസ് ചെയ്ത് കരടി.. ! 

ഇ-സിറ്റി ഫ്ലൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സിസി യമഹ ആർ1 ബൈക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.  ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ അപകടകരമായ രീതിയിൽ വാഹനമോടിച്ച മുനിയപ്പ എന്നയാളെ ബംഗളൂരു പൊലീസ് കണ്ടെത്തുകയും ഇയാളുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

Also read: viral video: ഭോജനം കഴിഞ്ഞു, ഒന്നു കുളിക്കാന്ന് വിചാരിച്ചതാ.. പക്ഷെ

റോഡിലുള്ള മറ്റ് വാഹനങ്ങളെ 200 കിലോമീറ്ററിലേറെ വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് മറികടക്കുന്നതും നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ കഴിയും.  ഇങ്ങനെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനേയും അപകടത്തിലാക്കി വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി ഈ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ബംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.   

 

 

Trending News