സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി..!

ആരോഗ്യനില മോശമായതിനെ തുടർന്ന് നാരായണനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.  നാരായണനും മകനും കഴിഞ്ഞ 16 നാണ് തേനിയിൽ നിന്നും ഇടുക്കിയിലേക്കെത്തിയത്.    

Last Updated : Jul 21, 2020, 01:29 PM IST
സംസ്ഥാനത്ത് ഒരു കോറോണ മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി..!

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് ഒരു കോറോണ മരണം കൂടി സ്ഥിരീകരിച്ചു.  മരിച്ചത് ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണനാണ്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. 

Also read: ആശങ്കയേറുന്നു; KEAM പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോറോണ..! 

ഇന്നലെയായിരുന്നു ഇദ്ദേഹത്തിന് കോറോണ സ്ഥിരീകരിച്ചത്.  ആരോഗ്യനില മോശമായതിനെ തുടർന്ന് നാരായണനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.  നാരായണനും മകനും കഴിഞ്ഞ 16 നാണ് തേനിയിൽ നിന്നും ഇടുക്കിയിലേക്കെത്തിയത്.  

ആരുമറിയാതെ എത്തിയ ഇവർ സ്വന്തം ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു.  സ്പെഷ്യൽ ബ്രാഞ്ച് വിവരം നൽകിയതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകർ ഇവരുടെ അടുത്തെത്തിയത്.  പക്ഷേ ഇരുവരും കോറോണ പരിശോധനയ്ക്ക് തയ്യാറായില്ലയെങ്കിലും നിർബന്ധിച്ച് സ്രവങ്ങൾ ശേഖരിച്ചു.  

Also read: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

തുടർന്ന് ഇന്നലെ പരിശോധനാഫലം എത്തിയപ്പോഴാണ് ഇവർക്ക് കോറോണ രോഗബാധയാണെന്ന് സ്ഥിരീകരിച്ചത്.  തുടർന്ന് രണ്ടുപേരെയും ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് നാരായണനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.  

Trending News