കാസർഗോഡ്: കുമ്പളയില്‍ പോലീസിനെ വെട്ടിച്ചു പായുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ‌ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. വിദ്യാർത്ഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെയുള്ള മൂന്നു പേരെയാണ് സ്ഥലം മാറ്റിയത്. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Accident: പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു


അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫർഹാസാണ് അപകടത്തിൽ മരിച്ചത്.  ഫർഹാസിന് 17 വയസായിരുന്നു.  രക്ഷപ്പെടാനായി പാഞ്ഞ വിദ്യാർത്ഥിയ്ക്ക് പിന്നാലെ പോലീസ് പിന്തുടർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരാതി.  ഇതിനുപിന്നാലെ കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനൊരു നടപടി.


Also Read: Lord Ganesh Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? വിഘ്നേശ്വരന്റെ കൃപ എപ്പോഴും ഉണ്ടാകും!


കഴിഞ്ഞ വെള്ളിയാഴ്ച്ച സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പോലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. കാറിൽ നാല് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്നായിരുന്നു പോലീസ് ഇവരെ  പിന്തുടർന്നത്.  ഇതിനിടെയാണ് ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ വാഹനം പോലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തുവന്നിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.