Accident: പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Accident Death: മംഗളൂരുവിൽ ചികിത്സയിലിരിക്കെയായിരുന്നു ഫർഹാസ് മരിച്ചത്.   ഇതിനിടയിൽ കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 10:43 AM IST
  • പോലീസിനി വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു
  • അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫർഹാസ് ആണ് മരിച്ചത്
Accident: പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കാസർഗോഡ്: കുമ്പളയില്‍ പോലീസിനി വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫർഹാസ് ആണ് മരിച്ചത്.  പതിനേഴു വയസായിരുന്നു. കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു അപകടം നടന്നത്.

Also Read: Drugs Seized: ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 27 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

മംഗളൂരുവിൽ ചികിത്സയിലിരിക്കെയായിരുന്നു ഫർഹാസ് മരിച്ചത്.   ഇതിനിടയിൽ കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.  പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു.  കാറിൽ നാല് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.

Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ഹനുമാന്റെ കൃപയാൽ നിങ്ങൾക്ക് ലഭിക്കും അഭീഷ്ടസിദ്ധി!

വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്നാണ് പോലീസ് ഇവരെ പിന്തുടർന്നത്.  ഇതിനിടെയാണ് ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ വാഹനം പോലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത് ഫർഹാസിന് മാത്രമായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News