കാസര്‍ഗോഡ്: കാസര്‍ഗോഡ് പടന്നക്കാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളിന് യാത്രയയപ്പ് നല്‍കിയ ചടങ്ങിനിടെ ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മൂന്ന്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. 


കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെ നേരത്തേ പ്രിന്‍സിപ്പാള്‍ രംഗത്തെത്തിയിരുന്നു. കാമ്പസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ്‌എഫ്‌ഐയാണെന്നും അറ്റന്‍ഡന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്നും പ്രിന്‍സിപ്പാള്‍ പി. വി പുഷ്പ ആരോപിച്ചിരുന്നു.