പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് വർഷമായി പണിതിട്ടും പണി തീരാതെ ആദിവാസി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടം. ആദ്യ ഘട്ടം പണി പൂർത്തിയാക്കിയിട്ടും വേണ്ടത്ര സൗകര്യങ്ങൾ കെട്ടിടത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഹോസ്റ്റൽ തുറന്ന് കൊടുക്കാത്തത് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടത്തറ കള്ളക്കര ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെയാണ് മേലെ കോട്ടത്തറയിൽ 2019 ലാണ് ഹോസ്റ്റലിന്റെ നിർമ്മാണം ആരംഭിച്ചത്. കോട്ടാത്തറ ഗവ: യു.പി സ്കൂളിലെ അധ്യാപകരുടെ ക്വട്ടേഴ്സ് ഇതിനായി ഒഴിഞ്ഞ് കൊടുത്തു. പത്തര ലക്ഷം രൂപ ചിലവിൽ ഹോസ്റ്റലിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഐ.ടി.ഡി.പി നിർമ്മിതി കേന്ദ്രത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.

Read Also: Medisep: എന്താണ് സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന മെഡിസെപ്പ്? അറിയേണ്ടതെല്ലാം


2020 ലാണ് നിർമ്മിതി കേന്ദ്രം ഹോസ്റ്റലിന്റെ പണികൾ പൂർത്തികരിച്ചത്. ഫർണ്ണിച്ചറുകൾ ഉണ്ടെങ്കിൽ കുറച്ച് വിദ്യാർത്ഥികൾക്കെങ്കിലും ഹോസ്റ്റലിലേക്ക്  മാറി  താമസിക്കാമായിരുന്നു എന്നും ഇവർ  ഫറയുന്നു. എങ്കിലും വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ തുറന്ന് കൊടുക്കാതെ സൗകര്യങ്ങൾ കുറവാണെന്ന് കാണിച്ച് ഐ.ടി.ഡി.പി വീണ്ടും ഒരു നില കൂടി പണിയാനുള്ള തീരുമാനത്തിലാണ്. 


ഹോസ്റ്റലാകട്ടെ അഹാഡ്സ് ചിലവ് ചുരുക്കി നിർമ്മിച്ച കെട്ടിടമാണ്. നിലവിൽ  ഒരു നിലയ്ക്കുള്ള ബലം മാത്രമാണ് അസ്ഥിവാരത്തിനുള്ളത്. അതിനാൽ തന്നെ വീണ്ടും ഒരു നില കൂടി പണിയാനുള്ള തീരുമാനം എത്രമാത്രം പ്രയോഗികമാണെന്ന ചോദ്യവും നിലനിൽക്കുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.