Medisep: എന്താണ് സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന മെഡിസെപ്പ്? അറിയേണ്ടതെല്ലാം

ആദ്യ വർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് മാറ്റുകയും ചെയ്യാം എന്നതാണ് പ്രത്യേകത.

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 11:40 AM IST
  • വിമുക്തഭടൻ മാരായ മാതാപിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ല
  • കുടുംബ പെൻഷൻ ലഭിക്കുന്ന മാതാവിനെയോ പിതാവിനെയോ പദ്ധതിയിൽ ചേർക്കാനാകില്ല
  • പുതുതായി നിയമിതരായ ജീവനക്കാർ ചേരുന്ന മാസം മുതൽ പ്രീമിയം അടച്ച് പദ്ധതിയുടെ ഭാഗമാകും
Medisep: എന്താണ് സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന മെഡിസെപ്പ്? അറിയേണ്ടതെല്ലാം

കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്.പണരഹിത ചികിത്സാ സൗകര്യമാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്.  3 ലക്ഷം രൂപ വരെയാണ് പദ്ധതിയിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.

ഗുരുതരമായ രോഗമുള്ളവർക്ക് പ്രതിവർഷം ഉയർന്ന തുക ചികിത്സക്കായി ലഭിക്കും. ആദ്യ വർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് മാറ്റുകയും ചെയ്യാം എന്നതാണ് പ്രത്യേകത.

1,920 രോഗങ്ങൾക്കാണ് ഇൻഷുറൻസ് നൽകുന്നത്.ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള 15 ദിവസത്തെ ചെലവുകളും പദ്ധതിക്ക് കീഴിൽ ക്ലെയിം ചെയ്യാവുന്നതാണ്.

കാലാവധി, യോഗ്യത

24 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടന്നിട്ടുണ്ടെങ്കിലാണ് ക്ലെയിമിന് അപേക്ഷിക്കാൻ സാധിക്കൂ. മൂന്ന് വർഷമാണ് മെഡിസെപ്പിൻറെ കാലാവധി. പ്രമീയമായ 6000 രൂപ  ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന്  500 രൂപ വീതം പ്രതിമാസ തവണകളായികുറയ്ക്കും.

ഏതൊക്കെ സർക്കാർ ജീവനക്കാർക്ക്

എയ്ഡഡ് സ്കൂൾ,കോളേജ് അധ്യാപക അനധ്യാപകരും സംസ്ഥാന സർക്കാരിലെ ജീവനക്കാരും.പുറമേ, സംസ്ഥാന സർക്കാരിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഗ്രാന്റ് ഇൻ എയ്ഡ് ലഭിക്കുന്ന സർവകലാശാലകളിലെ ജീവനക്കാരും മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീറും ധനകാര്യ സമിതികളുടെ ചെയർമാനും പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കും.

പുതുതായി നിയമിതരായ ജീവനക്കാർ ചേരുന്ന മാസം മുതൽ പ്രീമിയം അടച്ച് പദ്ധതിയുടെ ഭാഗമാകാം പെൻഷൻകാർ, പാർട്ട് ടൈം അധ്യാപകർ / പാർട്ട് ടൈം കൺജിജന്റ് പെൻഷനർമാർ / ഫാമിലി പെൻഷനർമാർ, എക്സ്ട്രേഷ്യ പെൻഷനർമാർ എന്നിവർ അവരുടെ പ്രതിമാസ പെൻഷനിൽ നിന്ന് നിശ്ചിത പ്രതിമാസ തുക പ്രീമിയം കുറയ്ക്കുന്നതിന് അംഗീകാരം നൽകണം.

കുടുംബാംഗങ്ങൾക്ക്

1. ഭാര്യ/ഭർത്താവ്, പ്രായ പൂർത്തിയാകാത്ത കുട്ടികൾ,അല്ലെങ്കിൽ ദത്തെടുത്ത കുട്ടി ഇവർ ജോലിയിൽ പ്രവേശിക്കുകയോ വിവാഹം കഴിക്കുകയോ 25 വയസ്സ് തികയുകയോ ചെയ്യുന്നതുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

പ്രായപരിധിയില്ലാതെ ശാരീരിക വെല്ലുവിളി നേരിടുന്ന / മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി / കുട്ടികൾ. (സ്കീമിൽ വ്യക്തമാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം).ജീവനക്കാരന്റെ ആശ്രിത മാതാപിതാക്കളെയും പരിരക്ഷയിൽ പ്പെടുത്താം

2. പെൻഷൻ വാങ്ങുന്നവർക്ക്

പങ്കാളി (ഈ സ്കീമിൽ ചേരുന്നതിന് യോഗ്യതയില്ലാത്തവർ) കൂടാതെ ശാരീരിക വെല്ലുവിളി നേരിടുന്ന / മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളും / പെൻഷനറുടെ കുട്ടികളും പ്രായപരിധിയില്ലാതെ. (സ്കീമിൽ വ്യക്തമാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം).

വിമുക്തഭടൻ മാരായ മാതാപിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ല. കെ എസ് ഇ ബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനത്തിലുള്ളതോ വിരമിട്ടതോ ആയ മാതാപിതാക്കളെ ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. കുടുംബ പെൻഷൻ ലഭിക്കുന്ന മാതാവിനെയോ പിതാവിനെയോ പദ്ധതിയിൽ ചേർക്കാനാകില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News