Thrikkakara By-Election 2022 : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ട് തേടി ഉമ തോമസ് CITU ഓഫീസിൽ
Thrikkakra By-Election UDF Candidate കാക്കനാട് സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ഓഫീസിലാണ് ഉമ തോമസും യുഡിഎഫ് സംഘവുമെത്തി വോട്ട് അഭ്യർഥിച്ചത്.
കൊച്ചി : നേതാക്കൾ എല്ലാം തൃക്കാക്കരയിലേക്കത്തിയതോടെ കന്നത്ത മഴയിലും മണ്ഡലും തിരഞ്ഞെടുപ്പ് ചൂടിലാണ്. സ്ഥാനാർഥികൾ തങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലും. അതിപ്പോൾ എതിർപാളയത്തിലാണെങ്കിൽ പോലും ആരായാലും ഒന്ന് വോട്ട് ചോദിച്ച് പോകും. അങ്ങനെ എതിർപാളയത്തിൽ കയറി വോട്ട് ചോദിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്.
വോട്ട് ചോദിച്ച് യുഡിഎഫ് സ്ഥാനാർഥിയെത്തിയത് സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ ഓഫിസിൽ. കാക്കനാട് സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ഓഫീസിലാണ് ഉമ തോമസും യുഡിഎഫ് സംഘവുമെത്തി വോട്ട് അഭ്യർഥിച്ചത്. ശേഷം ഉമ തോമസ് ഇടത് പാളയത്തിൽ വോട്ട് അഭ്യർഥിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു.
ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ രണ്ടാംഘട്ട പ്രചരണം തുടരുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്.
നാമനിർദ്ദേശ പത്രിക നൽകാൻ സൈക്കിൾ റിക്ഷയിലെത്തിയത് ഉമ തോമസിനെ കൂടുതൽ വ്യത്യസ്തയാക്കിയിരുന്നു. പെട്രോൾ ഡീസൽ വില വർധനവിനെതിരെയുള്ള പ്രതിഷേധമായാണ് സൈക്കിൾ റിക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക നൽകാനെത്തിയത്.
ALSO READ : Thrikkakara By-Election 2022 : ജോ ജോസഫിന് അപര ഭീഷിണി; തൃക്കാക്കരയിൽ പത്രികാ സമർപ്പണം പൂർത്തിയായി
അതേസമയം തൃക്കാക്കരയില്‍ പത്രികാസമര്‍പ്പണം ഇന്നലെ മെയ് 12ന് പൂര്‍ത്തിയായി. ആകെ 19 സ്ഥാനാര്‍ഥികളാണ് പത്രിക സമർപ്പിച്ചത്. ലഭിച്ച പത്രികയിൽ നിന്ന് ഇടതു സ്ഥാനാര്‍ഥിയുടെ ജോ ജോസഫിന് അപര സ്ഥാനാർഥി ഭീഷിണി. സിപിഎം സ്ഥാനാർഥിയുടെ പേരിനോട് സാമ്യമുള്ള ജോമോന്‍ ജോസഫാണ് പത്രിക നല്‍കിയത്. ചങ്ങനാശ്ശേരി സ്വദേശിയാണ് ജോമോൻ ജോസഫ്.
കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും പത്രിക നൽകിയിട്ടുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. മെയ് 16 തിങ്കളാഴ്ച വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. മെയ് 31നാണ് വോട്ടെടുപ്പ്. ജൂൺ മൂന്നിനാണ് വോട്ടെണ്ണൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.