കൊച്ചി: തൃപ്പൂണിത്തുറ ചൂരക്കാട് പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ മരണം രണ്ടായി. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവിനു പിന്നാലെ പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. തൃപ്പൂണിത്തുറ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്ക് ഇന്നലെ രാവിലെയാണ് തീപിടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൃപ്പൂണിത്തുറ സ്ഫോടനം: കരാറുകാരന്റെ ഗോഡൗണിൽ നിന്നും കഞ്ചാവും ഉ​ഗ്രശേഷിയുള്ള പടക്കങ്ങളും കണ്ടെത്തി


സംഭവത്തിൽ രണ്ടു പേർ മരിക്കുകയും കുട്ടികളടക്കം 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 4 പേർ കളമശേരി മെഡിക്കൽ കോളജിലെ ഐസിയുവിലും മറ്റുള്ളവർ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. സംഭവത്തില്‍ ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നാലു പേർ അറസ്റ്റിലായി. കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ എന്നിവരും കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്റ്റിലായത്. 


Also Read:  കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA വർധനവിന് പിന്നാലെ HRA യിലും വർധനവുണ്ടാകും!


സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.  ഒന്നാം പ്രതി പുതിയകാവ് ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ്. ദേവസ്വം സെക്രട്ടറി, ട്രഷറർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. നാലാം പ്രതി കരാറുകാരൻ ആദർശാണ്. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം കളക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നിർദേശവും നൽകിയിട്ടുണ്ട്.


Also Read: ഹനുമത് കൃപയാൽ ഇന്ന് ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ,നിങ്ങളും ഉണ്ടോ?


പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.  ടെമ്പോ ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു ഒപ്പം  സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചു. ടെമ്പോ ട്രാവലര്‍ ജീവനക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.  സ്ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍വരെ അകലേക്ക് തെറിച്ചുവീണതായിട്ടാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.  വീടുകൾക്ക് കേടുപാടുണ്ടായി തീ സമീലത്തെ കടകളിലേക്കുംപടർന്നിരുന്നു.  നാട്ടുകാരും ആറ് യൂണിറ്റ് ഫയർഫോഴ്‌സും സംയുകതമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.