Thrippunithura Blast: തൃപ്പൂണിത്തുറ സ്ഫോടനം: കരാറുകാരന്റെ ഗോഡൗണിൽ നിന്നും കഞ്ചാവും ഉ​ഗ്രശേഷിയുള്ള പടക്കങ്ങളും കണ്ടെത്തി

Kochi Tripunithura blast: സംഭവവുമായി ബന്ധപ്പെട്ട് പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവകമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. പടക്ക നിർമ്മാണശാലയിലെ രണ്ടുപേർ നേരത്തെ കസ്റ്റഡിയിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 12, 2024, 06:19 PM IST
  • അതേസമയം അപകടത്തിൽ കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു.
  • ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ റവന്യൂ വിഭാ​ഗം ശേഖരിച്ചു തുടങ്ങി.
Thrippunithura Blast: തൃപ്പൂണിത്തുറ സ്ഫോടനം: കരാറുകാരന്റെ ഗോഡൗണിൽ നിന്നും കഞ്ചാവും ഉ​ഗ്രശേഷിയുള്ള പടക്കങ്ങളും കണ്ടെത്തി

തിരുവനന്തപുരം: കൊച്ചി തൃപ്പൂണിത്തറയിലെ പടക്കശാലയിൽ ഉണ്ടായ ഉ​ഗ്രസ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പോത്തൻകോട് ശാസ്തവട്ടം ​ഗോഡൗണിൽ പോലീസ് പരിശോധന നടത്തി. സ്ഥലത്ത് നിന്നും കഞ്ചാവും ഉ​ഗ്രശേഷിയുള്ള വലിയ പടക്കങ്ങളും കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിൽ പോത്തൻകോട് പോലീസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. ശാസ്തവട്ടം സ്വദേശിയായ ആദർശാണ് പടക്കം പൊട്ടിക്കുന്നിന് കരാർ എടുത്തിരുന്നത്. അപകടത്തിൽ ​ഗുരുതരമായ പരിക്കേറ്റ ആദർശ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

സംഭവവുമായി ബന്ധപ്പെട്ട് പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവകമ്മിറ്റി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. പടക്ക നിർമ്മാണശാലയിലെ രണ്ടുപേർ നേരത്തെ കസ്റ്റഡിയിലായിരുന്നു. അതേസമയം അപകടത്തിൽ കേടുപാടുകൾ സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ റവന്യൂ വിഭാ​ഗം ശേഖരിച്ചു തുടങ്ങി. എഞ്ചിനീയറിങ് വിഭാ​ഗം എത്തി കേടുപാടുകൾ പരിശോധിച്ചതിന് ശേഷമാകും തുക അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക. 

ALSO READ: ഇഡിക്കു മുന്നിൽ നാളെ ഹാജരാകണോ, വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാം: ഹൈക്കോടതി

എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്. വെടിക്കെട്ടിന് അനുമതിയില്ലെന്നാണ് പോലീസ് സ്ഥിതീകരണം. ഭരണസമിതി, പടക്കം എ്തതിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ​ഗോഡൗണിലാണ് അപകടമുണ്ടായത്. ആദ്യ പൊട്ടിത്തെറിക്ക് ശേഷം അഞ്ച് തവണ കൂടി സ്ഫോടനമുണ്ടായി.സംഭവത്തിൽ  പടക്കശാല ജീവനക്കാരനായ വിഷ്ണു മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് മരിച്ച വിഷ്ണു. 
സമീപത്തെ ഇരുപത്തിയഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ട് കിലോമീറ്റർ ദൂരത്തേക്ക് വരെ അവശിഷ്ടങ്ങൾ തെറിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീപിടിത്തത്തിനിടെ ഒരു വാഹനം കത്തിനശിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News