തൃശൂർ : ആശങ്കകൾക്കൊടുവിൽ തൃശ്ശൂർ പൂരം(Thrissur Pooram) നടത്താൻ തീരുമാനിച്ചു. ശനിയാഴ്ച ചേർന്ന് ഉന്നതതലയോ​ഗത്തിലാണ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പൂരത്തിനുണ്ടാവും. ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തിയുള്ള സമിതിയും  പൂരത്തിനായി രൂപീകരിച്ചിട്ടുണ്ട്. എപ്രിൽ 23 വെള്ളിയാഴ്ചയാണ് ഇത്തവണത്തെ പൂരം.


COMMERCIAL BREAK
SCROLL TO CONTINUE READING

 മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ചടങ്ങുകളും നടത്തുമെങ്കിലും പൂരത്തിന്(Thrissur Pooram) ഭക്തർ എത്തുന്നത് പരമാവധി കുറയ്ക്കാനാണ് തീരുമാനം. രോഗ വ്യാപനത്തിന്റെ കണക്കനുസരിച്ച് ഇതിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. പൂരത്തിനായി രൂപീകരിച്ച പ്രത്യേക സമിതി രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിരുത്തും. അതിനു ശേഷം മാർച്ചിൽ മാത്രമെ അന്തിമ തീരുമാനം സ്വീകരിക്കുകയുളളു. കഴിഞ്ഞ വർഷവും പൂരം കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ചടങ്ങുകൾ മാത്രമാക്കിയായിരുന്നു നടത്തിയത്.


ALSO READ: Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ


പൂരം എക്‌സിബിഷനും നടത്താൻ തീരുമാനമായിട്ടുണ്ട്. സർക്കാരിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് തീരുമാനമെടുക്കാമെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളും സമ്മതിച്ചിട്ടുണ്ട്. കൊറോണ ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തൃശൂർ(Thrissur) പൂരം താന്ത്രിക ചടങ്ങുകളിൽ ഒതുക്കുകയായിരുന്നു. അതേസമയം അന്തിമ തീരുമാനം  ഇതുവരെ എടുത്തിട്ടില്ല. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. 


ALSO READ: Covid19: കോവിഡ് വ്യാപനം നിയന്ത്രിച്ചതില്‍ India യെ പ്രശംസിച്ച് WHO


പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം(Foreigner) ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക