തിരുവനന്തപുരം: കൊറോണ രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തില്‍ കനത്ത നിര്‍ദ്ദേശങ്ങള്‍ കേരളത്തില്‍ സ്വീകരിച്ചിരിക്കുന്ന ഈ സമയത്ത് കൊറോണ ബാധയുള്ള വിദേശിയും സംഘവും കടക്കാന്‍ ശ്രമിച്ചത് ഗുരുതര വീഴ്ചയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
Also read: മൂന്നാറില്‍ മുങ്ങിയ വിദേശി പൊങ്ങിയത് ദുബായ് വിമാനത്തില്‍
ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ മുങ്ങിയ സാഹചര്യം അന്വേഷിക്കുമെന്നും ആരുടെ ഒത്താശയോടെയാണ് സംഘം അവിടെനിന്നും നെടുമ്പാശ്ശേരിയിലേയ്ക്ക് എത്തിയതെന്ന്‍ പരിശോധിക്കുമെന്നും മുഖ്യന്‍ അറിയിച്ചിട്ടുണ്ട്.
ഒരു സ്വകാര്യ ട്രാവല്‍ ഏജന്റിന്‍റെ ഒത്താശയോടെയാണോ ഇവര്‍ കടന്നതെന്ന സംശയം പൊലീസിനുണ്ട്.
മൂന്നാറില്‍ നിന്നും 19 പേരുടെ വിദേശ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുകയും അവിടെനിന്നും ദുബായ് വിമാനത്തില്‍ കയറി കടക്കാനുമാണ് ശ്രമിച്ചത്. ഈ സംഘത്തിലെ ഒരാള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇയാളുടെ ആദ്യ പരിശോധനാഫലത്തില്‍ നെഗറ്റീവ് ആയിരുന്നുവെങ്കിലും രണ്ടാമത്തെ ഫലം പോസിറ്റീവായിരുന്നു. ഇതറിഞ്ഞ ഇയാള്‍ സംഘവുമായി കടക്കാന്‍ നോക്കുകയായിരുന്നു.
ശേഷം വിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ വിമാനത്തിലെ 270 യാത്രക്കാരെയും തിരിച്ചിറക്കി ശേഷം സംഘത്തിലെ പത്തൊന്‍പതുപേരെ ഒഴിവാക്കി വിമാനം വീണ്ടും പറക്കുകയും ചെയ്തു.
സംഘത്തിലെ കൂടാതെ മറ്റൊരാളും സ്വന്തം ഇഷ്ടപ്രകാരം യാത്ര റദ്ദാക്കിയിരുന്നു.