തൃശൂർ: തൃശൂർ പൂരം മുൻ വര്‍ഷങ്ങളിലേത് പോലെ പ്രൗഡിയോടെ നടത്താന്‍ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും തീരുമാനമായി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, കെ.രാജൻ എന്നിവരുടെ സാനിധ്യത്തിൽ തൃശ്ശൂരില്‍ ചേർന്ന  യോഗത്തിന്‍റേതാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

പൂരത്തിന് കഴിഞ്ഞ വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള കോവിഡ് നിയന്ത്രണങ്ങൾ ഇത്തവണ ഇല്ല. അതേ സമയം, വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും കോവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. 

Read Also: പുതുതലമുറ ജാതിമതാതീതമായി ജീവിക്കുന്നവരാകുമെന്ന് സ്വാമി ശിവസ്വരൂപാനന്ദ


ബാരിക്കേഡ് കെട്ടുന്നതിലടക്കം ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി രാധാകൃഷ്ണൻ അറിയിച്ചു.  ആശങ്കകൾ വേണ്ടെന്നും ഇടവേളക്ക് ശേഷമെത്തിയ തൃശൂർ പൂരത്തെ അതിന്റെ മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കുമെന്നും  മന്ത്രിമാർ അറിയിച്ചു. 


മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് 40 ശതമാനം അധികം ആളുകള്‍ ഇത്തവണ പൂരം കാണാന്‍  എത്തുമെന്നാണ് കണക്കു കൂട്ടല്‍. ഇത് മുന്നില്‍ കണ്ട് ആവശ്യമായ  സൗകര്യങ്ങള്‍ ഒരുക്കാനും  തീരുമാനിച്ചു.തൃശ്ശൂര്‍   കലക്ട്രേറ്റിൽ നടന്ന യോഗത്തിൽ മന്ത്രിമാരെ കൂടാതെ ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ മേയർ എം.കെ വർഗീസ്, കലക്ടർ ഹരിത വി.കുമാർ,  ദേവസ്വം പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവരും പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.