പത്തനംതിട്ട: പുതിയ തലമുറ ജാതിയ്ക്കും മതത്തിനും അതീതമായി ജീവിക്കുന്നവരാകുമെന്ന് ശിവഗിരി ശാരദാമഠത്തിലെ ശിവസ്വരൂപാനന്ദ സ്വാമി പറഞ്ഞു. കലഞ്ഞൂരില്‍ ബ്രഹ്മ വിദ്യാ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാഗവത തത്വ സമീക്ഷാ സത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കാലഘട്ടത്തില്‍ പുതിയ തലമുറ ജാതിയ്ക്കും മതത്തിനും അതീതമായി ചിന്തിക്കുകയും സ്‌നേഹിച്ച് ഒരുമിക്കുകയും ചെയ്യുന്നവരാകുമെന്നും ഉയർന്ന മൂല്യബോധം അവരെ നയിക്കുമെന്നും ശിവഗിരി ശാരദാമഠത്തിലെ ശിവസ്വരൂപാനന്ദ സ്വാമി. കലഞ്ഞൂരില്‍ ബ്രഹ്മ വിദ്യാ സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാഗവത തത്വ സമീക്ഷാ സത്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: സ്വന്തം പിതാവിനെ കൊല്ലാൻ ശ്രമിച്ച മകനും സുഹൃത്തും അറസ്റ്റിൽ
ഈ ആധുനിക കാലഘട്ടത്തില്‍ മാനുഷികതയ്ക്കും ബന്ധങ്ങള്‍ക്കും എതിരായ ചിന്തകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഭഗവദ്പ്രസാദം കൊണ്ട് സാധിക്കണമെന്നും ശിവസ്വരൂപാനന്ദ സ്വാമി പറഞ്ഞു. പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ്മ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ ടി.ആര്‍.രാമനാഥന്‍, സി.എസ് മോഹനന്‍പിള്ള, കലഞ്ഞൂര്‍ അശോകന്‍, എസ്.അഭിദേവ്,പദ്മിനിയമ്മ, യജ്ഞാചാര്യൻ ശബരിനാഥ് ദേവി പ്രീയ എന്നിവര്‍ പ്രസംഗിച്ചു.
2022-ലെ ത്യക്കലഞ്ഞൂരപ്പന്‍ പുരസ്‌ക്കാരം കോന്നി സേവാ കേന്ദ്രം ചെയര്‍മാന്‍ സി.എസ്.മോഹനന്‍പിള്ളയ്ക്ക് ശിവസ്വരൂപാനന്ദ സ്വാമി നല്‍കി. സത്ര വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹം തിരുവാറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുടപ്പാറയിൽ എത്തിയശേഷം ഘോഷയാത്രയെ ഭക്തി നിർഭരമായ നാമ ജപത്തോടു കൂടി യജ്ഞവേദിയിലേക്ക് ആനയിച്ചു.
Read Also: ഇന്ത്യൻ പ്രവാസിക്ക് ഖത്തർ ബിഗ് ടിക്കറ്റിൽ 62 ലക്ഷം; സമ്മാനം മകൻ തിരഞ്ഞെടുത്ത ടിക്കറ്റിന്
പത്തു ദിവസം നടക്കുന്ന യജ്ഞവേദിയിൽ വിവിധ പണ്ഡിതർ പ്രഭാഷണങ്ങൾ നടത്തും മെയ് ഒന്ന് ഞായറാഴ്ച വൈകിട്ട് കലാസന്ധ്യയോടെ സമീക്ഷാ സത്രത്തിന് സമാപനം ആകും. വിവിധ വിഷയങ്ങളിലാകും പരിപാടികൾ. വൈവിധ്യമാർന്ന ചർച്ചാ സദസുകളും ഒരുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...