കൊച്ചി: ബിഡിജെഎസ് മുന്നണി മാറ്റത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ സ്ഥിരീകരണം നല്‍കുന്ന പ്രസ്താവനയുമായി തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ ബിഡിജെഎസ് അധ്യക്ഷന്‍ യുഡിഎഫും എല്‍ഡിഎഫും ബിഡിജെഎസിനെ സ്വീകരിക്കാന്‍ സന്തോഷമാണെന്ന് അറിയിച്ചുവെന്നും അതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഒന്നും തള്ളികളയുന്നില്ലയെന്നും പറഞ്ഞു.


എന്നാല്‍ ഇന്ന് നില്‍ക്കുന്ന സംവിധാനവുമായി ശക്തമായി ഒരുമിച്ച് നില്‍ക്കുന്നു എന്നതാണ് സത്യാവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. 


ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മാറിനിന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും ഇടപെടാന്‍ തയ്യാറാകാതെ ബിജെപി നേതൃത്വം അകലം പാലിക്കുന്നതില്‍ ബിഡിജെഎസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു അതിനിടെയാണ് തുഷാറിന്‍റെ ഈ പ്രതികരണം.


തുഷാര്‍ വെള്ളാപ്പള്ളി പാലായില്‍ നാലിടങ്ങളില്‍ പ്രചാരണത്തിന് എത്തിയെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി ഒന്ന് തിരിഞ്ഞു നോക്കിയില്ലെന്ന പരാതി ബിഡിജെഎസിനുണ്ട്.