കൽപ്പറ്റ: വയനാട് വാകേരി സി.സിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കടുവ കൊന്നു. പ്രദേശത്ത് വനം വകുപ്പ് നടത്തിയ പരിശോധനയിൽ കടുവയാണെന്ന് സ്ഥീരികരിച്ചു. മേഖലയിൽ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞാറക്കൽ സുരേന്ദ്രന്റെ എട്ടുമാസം പ്രായമായ പശുക്കിടാവിനെ ഇന്ന്‌ രാവിലെയാണ് തൊഴുത്തിൽ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാത നടത്തത്തിന് ഇറങ്ങിയ വീട്ടുകാർ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. 


ALSO READ: ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ കണ്ണൂരിൽ സ്ഫോടനം


നേരത്തെ യുവ കര്‍ഷകന്റെ ജീവനെടുത്ത നരഭോജി കടുവയെ പിടികൂടിയ കൂടല്ലൂരില്‍ നിന്ന്‌ 5 കിലോ മീറ്റര്‍ മാത്രം അകലെയാണ് സി.സി. വീണ്ടും കടുവ ഇറങ്ങിയതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.