Tiger attack: കടുവ, കരടി, പുലി; വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി വയനാടൻ ജനത
Wild animal attacks in Wayanad: വാകേരി മൂടക്കൊല്ലിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.
കൽപ്പറ്റ: വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി വയനാടൻ ജനത. വകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായി. മേപ്പാടി കടൂരിൽ തുടർച്ചയായ 3 ദിവസങ്ങളിൽ നാട്ടുകാർ പുലിയെ കണ്ടു. ഇതിനിടയിൽ നാല് ദിവസമായി മാനന്തവാടിയിലെയും പനമരത്തെയും ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാട് കയറ്റിയതായി വനം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ ഒരു പന്നിയെ കടുവ കൊന്നു. ഒരു മാസത്തിനിടെ നാല് തവണയായി 27 പന്നികളെയാണ് കടുവ ആക്രമിച്ചു കൊന്നത്. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ ഇരുളം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
ALSO READ: വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റി
ഇതിനിടയിൽ മേപ്പാടി കടൂരിൽ തുടർച്ചയായ മൂന്നാം ദിവസവും പുലിയിറങ്ങി. ഇന്നലെ വൈകുന്നേരം 6 മണിയോട തേയില തോട്ടത്തിലെ പാറയുടെ മുകളിലായാണ് നാട്ടുകാർ പുലിയെ കണ്ടത്. ജനവാസ മേഖലയിറങ്ങിയ പുലിയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാല് ദിവസമായി ജനവാസ കേന്ദ്രത്തിൽ തുടരുന്ന കരടിക്കായുള്ള തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം തരുവണയിലെത്തിയ കരടി ഇന്നലെ പുലർച്ചയോടെയാണ് പനമരത്തെത്തിയത്. തുടർന്ന് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പാ വനത്തിലേക്കാണ് വനം വകുപ്പ് കരടിയെ ഓടിച്ചു കയറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.