Wayanad: വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റി

Bear In Wayanad: നെയ്ക്കുപ്പ ചെഞ്ചടിയില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയതെന്നാണ് റിപ്പോർട്ട്. എങ്കിലും കരടി തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായും വനപാലകർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 10:30 AM IST
  • വയനാട്ടിലെ ജനവാസ മേഖലയിൽ ദിവസങ്ങളായി നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയ കരടിയെ കാടുകയറ്റി
  • രാത്രി വൈകി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നെയ്കുപ്പ ഭാഗത്ത്‌ കരടിയെ കണ്ടിരുന്നു
  • പെട്രോളിങ് ടീം പിന്തുടർന്ന് കരടിയെ കാടുകയറ്റിയെന്ന് വനംവകുപ്പ്
Wayanad: വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റി

മാനന്തവാടി:  വയനാട്ടിലെ ജനവാസ മേഖലയിൽ ദിവസങ്ങളായി നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയ കരടിയെ കാടുകയറ്റി.  രാത്രി വൈകി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നെയ്കുപ്പ ഭാഗത്ത്‌ കരടിയെ കണ്ടിരുന്നുവെന്നും പെട്രോളിങ് ടീം പിന്തുടർന്ന് കരടിയെ  കാടുകയറ്റിയെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇതോടെ 90 മണിക്കൂറത്തെ കരടിയുടെ നാട്ടിലെ സഞ്ചാരം അവസാനിച്ചിരിക്കുകയാണ്.

Also Read: Bear attack: മൂന്ന് ദിവസം പിന്നിട്ടിട്ടും പിടികൊടുക്കാതെ കരടി; പനമരം ടൗണിൽ ഭീതി പരത്തി

നെയ്ക്കുപ്പ ചെഞ്ചടിയില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയതെന്നാണ് റിപ്പോർട്ട്. എങ്കിലും കരടി തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായും വനപാലകർ പറഞ്ഞു.  പയ്യമ്പള്ളിയിലാണ് ആദ്യം കരടിയെ നാട്ടുകാർ കണ്ടത്. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലും കരടി ഇറങ്ങിയതായുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

Also Read: Jupiter Favorite Zodiac Sign: ഇന്ന് ഈ രാശിക്കാർക്ക് വ്യാഴ കൃപയാൽ ലഭിക്കും അത്ഭുത നേട്ടങ്ങൾ!

ഇന്നലെ പനമരം കീഞ്ഞുകടവിൽ കണ്ടശേഷം കരടിയെ പകൽ മറ്റൊരിടത്തും ആരും കണ്ടിരുന്നില്ല. കാൽപ്പാടുകൾ പിന്തുടരാൻ ശ്രമിച്ചെങ്കിലും കരടി പോയവഴി കണ്ടെത്താനായില്ല. പുഴയൊഴുക്കുനോക്കി കരടി കാടുപിടിച്ചിട്ടുണ്ടാകാം എന്നായിരുന്നു  വനംവകുപ്പ് വിചാരിച്ചതെങ്കിലും. ഇന്നലെ രാത്രി കരടിയെ വീണ്ടും കാണുകയായിരുന്നു. തടുർന്ന് അർദ്ധരാത്രിയോടെ ഇരുളം ഫോറസ്റ്റ് പരിസരത്തു നിന്ന് കരടിയെ കാട്ടിലേക്ക് കയറ്റിയതായി അധികൃതർ പറഞ്ഞു.  രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News