വയനാട്: മുള്ളൻകൊല്ലിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ഒടുവിൽ കൂട്ടിലായി. വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ പ്രദേശത്ത് അഞ്ച് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ 9.30ഓടെയാണ് വനമൂലികയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. വിവരമറിഞ്ഞ ഉടൻ വനപാലകർ സ്ഥലത്തെത്തി കടുവയെ കുപ്പാടിയിലേക്ക് മാറ്റി.


ALSO READ: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി; പശുക്കിടാവിനെ കടുവ പിടിച്ചെന്ന് നാട്ടുകാർ


കടുവയുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. രണ്ടാഴ്ചക്കിടെ അഞ്ച് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു.


നാല് കൂടുകൾ സ്ഥാപിച്ചിട്ടും കടുവ കൊണിയിലാവാത്ത പശ്ചാത്തലത്തിൽ മയക്കുവെടിവെച്ച് പിടി കൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് വടാനക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.