കോഴിക്കോട്: റേഷന്‍ കട വഴി ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നം കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂരിലെ സൗത്ത്  148- ാ൦ റേഷന്‍ കടയില്‍ വിതരണ൦ ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് നിരോധിത പുകയില ഉത്പന്ന൦ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി കൂട്ടബലാത്സംഗം: പെണ്‍കുട്ടി ഗര്‍ഭിണി, പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍


ഇതേതുടര്‍ന്ന് കിറ്റ്‌ വിതരണം ചെയ്ത കരിമ്പാപൊയില്‍ റേഷന്‍ കടയിലെ മുഴുവന്‍ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈക്കോ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ അറിയിച്ചു. ഉള്ളിയേരി മാവേലി സ്റ്റോറില്‍ നിന്നുമാണ് റേഷന്‍ കടയിലേക്ക് കിറ്റെത്തിച്ചത്. ബാക്കി വന്ന കിറ്റുകള്‍ക്ക് പകരം പുതിയ കിറ്റുകള്‍ എത്തിക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ അറിയിച്ചു.


Onam Shopping: കേരളത്തിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍....!!


ശര്‍ക്കരയില്‍ അലിഞ്ഞ ചേര്‍ന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.  സര്‍ക്കാരിന്റെ ഓണക്കിറ്റിലെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. 


അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്നതിൽ നിന്ന് -കൃഷ്ണകുമാര്‍


കിലോ 62.40 രൂപയ്ക്കും 59.69 രൂപയ്ക്കും വാങ്ങിയ ശര്‍ക്കരയാണ് ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത്. കോഴിക്കോടുള്ള ഒരു സഹകരണ സ്ഥാപനത്തില്‍ നിന്നും ഈറോഡിലെ ഒരു കമ്പനിയില്‍ നിന്നുമാണ് ഇവ വാങ്ങിയത്. കിറ്റിനായി മൊത്തത്തില്‍ വാങ്ങിയ ശര്‍ക്കരയുടെ പകുതിയിലധികം വരുമിത്‌.