Onam Shopping: കേരളത്തിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍....!!

ഓണക്കാലമായതോടെ വിപണി  ഉണര്‍ന്നു...    

Last Updated : Aug 26, 2020, 05:10 PM IST
  • കേരളത്തിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
  • പവന് 240 രൂപ കുറഞ്ഞ് 38,000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്
  • ഓണം പ്രമാണിച്ച്‌ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കും
Onam Shopping: കേരളത്തിൽ സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍....!!

ഓണക്കാലമായതോടെ വിപണി  ഉണര്‍ന്നു...    

കോവിഡ്‌  വ്യാപനം  രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തില്‍  നിയന്ത്രണങ്ങളോടെയാണ്  ഇത്തവണ  ഓണം എന്നാല്‍, ഓണമെത്തിയതോടെ  സംസ്ഥാനത്തെ കടകള്‍ക്ക് നിയന്ത്രണങ്ങളില്‍  സര്‍ക്കാര്‍  ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.    

ഓണം പ്രമാണിച്ച്‌ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കും. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2  വരെയാണ് നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം തന്നെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം.

എന്നാല്‍, ഓണക്കാലത്ത് സ്വർണ൦  വാങ്ങാന്‍  ഉദ്ദേശിക്കുന്നവര്‍ക്ക്  സന്തോഷ വാര്‍ത്ത.  സംസ്ഥാനത്ത്  സ്വർണവില  (Gold price) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
 
 സ്വർണവിലയില്‍ ഇന്നും  കുറവാണ്  രേഖപ്പെടുത്തിയിരിയ്ക്കുന്നത്.   പവന് 240 രൂപ കുറഞ്ഞ് 38,000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം  നടക്കുന്നത്. ഗ്രാമിന് 4750 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്.

Also read: Onam: ഓണ വിപണി ഉണര്‍ന്നു, കടകള്‍ക്ക് രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം

ഓഗസ്റ്റ്  7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയിലെത്തിയിരുന്നു.

 

Trending News