Kerala Covid Update : 5000 ത്തിൽ താഴാതെ സംസ്ഥാനത്തെ കോവിഡ്, Test Positivity 7.25%
സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 7.25% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 30 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 74,408 സാമ്പിളുകളാണ് പരിശോധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen
Pala യ്ക്ക് വേണ്ടി യുഡിഎഫിലേക്കെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ. ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണെന്ന് കാത്തിരിക്കുകയാണെന്നും അത് എന്തു തന്നെയാണെങ്കിലും LDF മുന്നണി വിടുമെന്ന് ആവർത്തിച്ച് പറഞ്ഞ് എൻസിപി നേതാവും പാലാ എംഎൽഎയുമായ Mani C Kappen. 


Kerala Assembly Election 2021: കൊറോണ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കേരളത്തിലെ കൊറോണ വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് സംഘം ആശങ്ക പ്രകടിപ്പിച്ചത്.  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ കൊറോണ വ്യാപനത്തെക്കുറിച്ച് വിലയിരുത്തിയത്.  ഇതിനിടയിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിന് മുൻപ് നടത്തണമെന്ന് ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  


CBSE Exam 202 : CBSE 10, +2 Private വിദ്യാർഥികൾകളുടെ പരീക്ഷ ഫോം സമർപ്പിക്കുന്ന തിയതി നീട്ടി
CBSE 2021 പരീക്ഷയ്ക്കായി പ്രൈവറ്റ് വിദ്യാർഥികൾ അപേക്ഷ ഫോം സമർപ്പിക്കേണ്ട തിയതി നീട്ടി. പുതിയ തീരുമാന പ്രകാരകം പത്ത് പ്ലസ് ടു CBSE Private വിദ്യാർഥികൾക്ക് ഫെബ്രുവരി 25 വൈകിട്ട് 5 മണി വരെയാണ് അപേക്ഷ സമ‌ർപ്പിക്കാൻ സാധിക്കുകയെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്.


Kerala Thozhilali Sreshta Award : സംസ്ഥാനത്തെ തൊഴിലാളി ശ്രേഷ്ഠ അവ‍ാർഡിന് അർഹനായി Wayanad ലെ ചെത്തുതൊഴിലാളി
തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അർഹനായി വയനാട്ടിലെ ചെത്തുതൊഴിലാളി. Mananthavady സ്വദേശിയായ T S Muraleedharan ആണ് അവർഡിന് അർഹനായത്. 30 വർഷമായി കള്ള് ചെത്ത് തൊഴിൽ മേഖലയിൽ പ്രവർത്തിക്കുകയാണ് 58കാരനായ  മുരളീധരൻ.


IND vs ENG : വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി Hitman Rohit Sharma
England നെതിരെയുള്ള  ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ലഭിച്ച വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകി Rohit Sharma. ആദ്യ ടെസ്റ്റിൽ താരം വേണ്ടത്ര രീതിയിൽ സ്കോർ ചെയ്യാതെയാണ് പുറത്തായത്. എന്നാൽ അവയ്ക്കെല്ലാം മറുപടിയാണ് താരം ഇന്ന് തന്റെ പ്രകടനത്തിലൂടെ നൽകിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.