Kerala Assembly Election 2021: കൊറോണ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് സംഘം ആശങ്ക പ്രകടിപ്പിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 04:01 PM IST
  • മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ കൊറോണ വ്യാപനത്തെക്കുറിച്ച് വിലയിരുത്തിയത്.
  • തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിന് മുൻപ് നടത്തണമെന്ന് ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
  • ഒറ്റഘട്ടമായി മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala Assembly Election 2021: കൊറോണ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരളത്തിലെ കൊറോണ വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് സംഘം ആശങ്ക പ്രകടിപ്പിച്ചത്. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെ കൊറോണ വ്യാപനത്തെക്കുറിച്ച് (Corona Virus) വിലയിരുത്തിയത്.  ഇതിനിടയിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിന് മുൻപ് നടത്തണമെന്ന് ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  

Also Read: Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen

എന്നാൽ ഒറ്റഘട്ടമായി മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപിയും (BJP) നിയന്ത്രണങ്ങളോടെ കൊട്ടിക്കലാശം അനുവദിക്കണമെന്ന് സിപിഐയും യോഗത്തിൽ  ആവശ്യപ്പെട്ടിട്ടുണ്ട്.  നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election 2021) പ്രഖ്യാപനത്തിന് മുൻപുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തിയത് (Kerala).

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരുടെ സംഘമാണ് എത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News