Wayanad : തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് (Thozhilali Sreshta Award) അർഹനായി വയനാട്ടിലെ ചെത്തുതൊഴിലാളി. Mananthavady സ്വദേശിയായ T S Muraleedharan ആണ് അവർഡിന് അർഹനായത്. 30 വർഷമായി കള്ള് ചെത്ത് തൊഴിൽ മേഖലയിൽ പ്രവർത്തിക്കുകയാണ് 58കാരനായ മുരളീധരൻ.
തങ്ങളുടെ തൊഴിൽ മേഖലയ്ക്ക് പരിഗണന നൽകുന്ന സംസ്ഥാന സർക്കാരിന്റെ (Kerala Government) നീക്കമാണെന്ന് അവാർഡിന് അഹർമായി മുരളീധരൻ അഭിപ്രായപ്പെട്ടു. തൊഴിലിനോടുള്ള തന്റെ സത്യസന്ധതയും ആത്മാർഥതയുമാണ് തന്നെ ഈ അവാർഡിന് അർഹനായിക്കിയതെന്ന് മുരധീരൻ പറഞ്ഞു.
ALSO READ : ദേശീയപാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാം: സുപ്രീം കോടതി
അതോടൊപ്പം കള്ള് മേഖലയിൽ ബുദ്ധമുട്ടുകളെയും മുരളിധരൻ അഭിമുഖീരിക്കുകയും ചെയ്തു. നിലവിൽ കോവിഡ് സാഹചര്യം വിദേശമദ്യവും തെങ്ങിനും പനയ്ക്കുമുണ്ടാകുന്ന രോഗങ്ങൾ തുടങ്ങിയവ ഈ മേഖലയിലെ വലിയതോതിൽ തള്ളർത്തിട്ടുണ്ട്. ഇതിനെ തുടർന്ന് നിരവധി പേരാണ് കേരളത്തിൽ ഈ തൊഴിൽ നിറുത്തി പോയിരിക്കുന്നത്. ഈ അവസ്ഥയിൽ ഉടനെ കള്ള് വ്യവസായത്തിന് ഉടൻ കരകയറാൻ സാധിക്കില്ല കാരണം ജനങ്ങൾക്ക് കൂടുതൽ താൽപര്യം വിദേശമദ്യത്തോടാണ് മുരളീധരൻ അഭിപ്രായപ്പെട്ടു. പുതുതലമുറയിൽ ഉള്ളവർ കള്ള ചെത്തുന്നത് തൊഴിലായി എടുക്കാൻ മുന്നോട്ട് വരുന്നില്ലന്നാണ് മുരധീരൻ പറയുന്നത്
രണ്ട് കുട്ടികളുടെ അച്ഛനായ മുരളീധരൻ ഒരു ദിവസം രണ്ട് നേരങ്ങളായി പത്ത് തെങ്ങിൽ കയറി 15 ലിറ്റർ കള്ളാണ് ചെത്തി എടുക്കാറുള്ളത്. ലിറ്ററിന് 29,75 രൂപയ്ക്കാണ് വിൽക്കുന്നത് കൂതാടെ അലവൻസായി 210 രൂപയായി എല്ലാ ദിവസവും ലഭിക്കും. ഈ പരമ്പരഗത തൊഴിലിലൂടെ താൻ തന്റെ കുടുംബവും സുഖമായി ജീവിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു. എന്നാൽ മദ്യപിക്കുന്ന ഒരു ശീലം തനിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു.
ALSO READ: കള്ളുചെത്താന്‍ പഠിക്കണോ? കോഴിക്കോട്ടേയ്ക്ക് വരൂ!
ഫെബ്രുവരി 5ന് തിരുവനനന്തുപുരത്ത് വെച്ച് നടന്ന ചടങ്ങിൽ സംസ്ഥാന തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ (T P Ramakrishnan) AITUC സംഘടന പ്രവർത്തകനായ മുരളീധരന് ഒരു ലക്ഷം രൂപയും അവർഡും നൽകിയിരുന്നു. തെങ്ങ് കയറ്റ് തൊഴിലാളിയായ കെ ശശിയും അവാർഡിന് അർഹനായിരുന്നു. 60കാരനായ ശശി ഒരു ദിവസം 30 തെങ്ങിൽ കയറി 1500 രൂപ സമ്പാദിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.