Kerala Covid Update : ആറായിരത്തിനോട് അടുത്ത് കേരളത്തിലെ കോവിഡ് നിരക്ക്, COVID Test 45 ശതമാനമായി ഉയർത്തിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 7.47% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 41 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. സംസ്ഥാനത്തെ RT PCR  ടെസ്റ്റ് 25 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Kerala Assembly Election 2021: തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ശനിയാഴ്ച കേരളത്തില്‍, തീയതികള്‍ 15ന് ശേഷം പ്രഖ്യാപിക്കും
സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ ഫെബ്രുവരി 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൂന്നംഗ സംഘം തമിഴ്‌നാട്, കേരളം, പുതുച്ചേരി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 10 മുതല്‍ പര്യടനം നടത്തും. 


Titanium എണ്ണച്ചോർച്ച: സ്ഥിതി നിയന്ത്രണവിധേയം Thiruvananthapuram Dist Collector, വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരം നിരോധിച്ചു
Travancore Titanium Factory ലെ ഗ്ലാസ് ഫർണസ് പൈപ്പ് തകർന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ Navjot Khosa. ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുൻകരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരവും, ഇവിടങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു കടലിൽ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടർ


Jallikettu ഒാസ്കർ പട്ടികയിൽ നിന്നും പുറത്ത്,93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ യോ​ഗ്യത നേടി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് ഒാസ്കാർ പട്ടികയിൽ നിന്നും പുറത്തായി. മികച്ച ഫീച്ചർ ഫിലിം വിഭാഗത്തിലേക്കായിരുന്നു ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ആദ്യ 15-ൽ ഇടം നേടാൻ ചിത്രത്തിനായില്ല.93 രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വിഭാഗത്തിൽ യോഗ്യത നേടി, ഓസ്കാർ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതലാണിത്. 


Koo App എന്താണ്? Twitter നെ ഇന്ത്യ വിലക്കുമോ? അറിയാം Koo App നെയും അതിന്റെ പ്രത്യേകതകളെയും കുറിച്ച്
Twitter പോലെ തന്നെ ഇന്ത്യയിൽ നിർമിതമായ ഒരു മൈക്രോ ബ്ലോ​ഗിങ് സൈറ്റും ആപ്പുമാണ് Koo. നിലവിൽ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നതിന് കൂ ആപ്പ് ഉപയോ​ഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. അതോടൊപ്പം കേന്ദ്രത്തിലെ നിരവധി മന്ത്രിമാരും അവരുടെ കീഴിലുള്ള മന്ത്രാലയങ്ങളും കൂവിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.