Titanium എണ്ണച്ചോർച്ച: സ്ഥിതി നിയന്ത്രണവിധേയം Thiruvananthapuram Dist Collector, വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരം നിരോധിച്ചു

സ്ഥിതി നിയന്ത്രണ വിധേയമാണെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ. രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരം നിരോധിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 08:51 PM IST
  • സ്ഥിതി നിയന്ത്രണ വിധേയമാണെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ
  • രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരം നിരോധിച്ചു
  • എണ്ണകലർന്ന മേൽമണ്ണ് പ്രദേശത്ത് നിന്ന് ഉടൻ നീക്കം ചെയ്യുമെന്നു കളക്ടർ
  • ഇന്നലെ പുലർച്ചെയാണു ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് തകർന്ന് ഫർണസ് ഓയിൽ ഓടവഴി കടലിലേക്ക് ഒഴുകിയത്.
Titanium എണ്ണച്ചോർച്ച: സ്ഥിതി നിയന്ത്രണവിധേയം Thiruvananthapuram Dist Collector, വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരം നിരോധിച്ചു

Thiruvananthapuram : Travancore Titanium Factory ലെ ഗ്ലാസ് ഫർണസ് പൈപ്പ് തകർന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു തിരുവനന്തപുരം ജില്ലാ കളക്ടർ Navjot Khosa. ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുൻകരുതലിന്റെ ഭാഗമായി രണ്ടു ദിവസത്തേക്ക് വേളി, വെട്ടുകാട്, ശംഖുമുഖം തീരങ്ങളിൽ വിനോദസഞ്ചാരവും, ഇവിടങ്ങളിൽ നിന്നു മത്സ്യബന്ധനത്തിനു കടലിൽ പോകുന്നതും നിരോധിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എണ്ണച്ചോർച്ചയുണ്ടായ മേഖലകൾ സന്ദർശിച്ചു.

ഇന്നലെ പുലർച്ചെയാണു ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് തകർന്ന് ഫർണസ് ഓയിൽ ഓടവഴി കടലിലേക്ക് ഒഴുകിയത്. വാതകച്ചോർച്ചയുടെ (Gas Leak) ഉത്ഭവസ്ഥാനം അതിവേഗം കണ്ടെത്തി അടയ്ക്കാൻ കഴിഞ്ഞതിനാൽ വളരെ വലിയ തോതിൽ കടലിലേക്ക് എണ്ണ വ്യാപിക്കുന്നതു തടയാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു. എണ്ണ ചോർച്ചയുടെ വ്യാപ്തിയും അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തുന്നുണ്ട്. കടലിലേക്ക് എണ്ണ എത്രത്തോളം പരന്നൊഴുകിയിട്ടുണ്ടെന്നു കോസ്റ്റ് ഗാർഡും ഓരോ മണിക്കൂറിലും പരിശോധന നടത്തുന്നുണ്ട്.

ALSO READ: Kerala Covid Update : ആറായിരത്തിനോട് അടുത്ത് കേരളത്തിലെ കോവിഡ് നിരക്ക്, COVID Test 45 ശതമാനമായി ഉയർത്തിയെന്ന് മുഖ്യമന്ത്രി

എണ്ണകലർന്ന മേൽമണ്ണ് പ്രദേശത്ത് നിന്ന് ഉടൻ നീക്കം ചെയ്യുമെന്നു കളക്ടർ (Thiruvananthapuram Dist Collector) പറഞ്ഞു. വെട്ടുകാട് മുതൽ വേളി വരെയാണ് ഇപ്പോൾ എണ്ണ പടർന്നിരിക്കുന്നത്. ഈ മണൽ കമ്പനിയുടെതന്നെ സ്ഥലത്തേക്ക് JCB ഉപയോഗിച്ചു നീക്കംചെയ്ത് ഓയിൽ ന്യൂട്രിലൈസർ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കും. അതിവേഗത്തിൽ ഇതു പൂർത്തിയാക്കാൻ കമ്പനിക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. ജനസാന്ദ്രത കൂടിയ മേഖലകളിൽ ആദ്യമെന്ന നിലയ്ക്കാകും മണ്ണു നീക്കംചെയ്യുക. തീരക്കടലിൽ വ്യാപിച്ചിരിക്കുന്ന ഓയിൽ നീക്കം ചെയ്യുന്നതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് വിദഗ്ധരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

ALSO READ: Malappuram: കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

എണ്ണച്ചോർച്ച സംബന്ധിച്ച് ദുരന്ത നിവാരണ വിഭാഗം (Disaster Management) ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കമ്പനിയിൽ പരിശോധന നടത്തി. ഓടയിലൂടെ കടലിലേക്ക് ഒഴുകിയ ഭാഗത്ത് കെട്ടിക്കിടക്കുന്ന എണ്ണ അടിയന്തരമായി നീക്കംചെയ്തു പ്രദേശം വൃത്തിയാക്കാൻ ദുരന്ത നിവാരണ വിഭാഗം കമ്പനിക്കു നിർദേശം നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News