Best Treks in Kerala : കേരളത്തിൽ ട്രെക്കിങിന് പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെ? പോകേണ്ടതെപ്പോൾ?
പ്രകൃതി ഭംഗിയും പച്ചപ്പുമാണ് ഈ ട്രെക്കുകളുടെ ഏറ്റവും വലിയ ആകർഷണം.
കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ വർഷത്തിലെ ഏത് സമയത്ത് വേണമെങ്കിലും ട്രെക്കിങിന് പോകാമെന്നുള്ളതാണ്. പ്രകൃതി ഭംഗിയും പച്ചപ്പുമാണ് ഈ ട്രെക്കുകളുടെ ഏറ്റവും വലിയ ആകർഷണം. എന്നാൽ ട്രെക്കിങിന് പോകാൻ പറ്റിയ സമയം ഓഗസ്റ്റ, സെപ്റ്റംബർ മാസങ്ങളിലാണ്. ഈ സമയത്ത് വെള്ളച്ചാട്ടങ്ങൾ സമൃദ്ധവും, കാലാവസ്ഥ വളരെ സുന്ദരവുമാണ്.
കേരളത്തിലെ മികച്ച ട്രെക്കിങ് പോയിന്റുകൾ
1) അഗസ്ത്യാർകൂടം
കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിങ് പോയിന്റുകളിൽ ഒന്നാണ് അഗസ്ത്യാർകൂടം. തിരുവനന്തപുരത്തിന് അടുത്തുള്ള ട്രെക്കിങ് സ്ഥലമാണ് അഗസ്ത്യാർകൂടം. കേരള ഫോറെസ്റ് ഡിപ്പാർട്മെന്റാണ് ഈ ട്രെക്കിങിനുള്ള പാസുകൾ അനുവദിക്കുന്നത്. തിരുവനന്തപുരത്തിന് 50 കിലോമീറ്റർ അപ്പുറമുള്ള ബോണക്കാട് നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ജൈവ വൈവിധ്യമാർന്ന സ്ഥലമാണിത്. അഗസ്ത്യ മുനി കൂടിയിരുന്ന സ്ഥലമായി ആണ് അഗസ്ത്യാർകൂടത്തെ കാണുന്നത്. ഇവിടെ തീർത്ഥാടനത്തിനായും ആളുകൾ എത്താറുണ്ട്.
2) ചെമ്പ്ര കൊടുമുടി
വയനാട്ടിലുള്ള ചെമ്പ്രയാണ് കേരളത്തിൽ ട്രെക്കിങിന് പറ്റിയ മറ്റൊരു സ്ഥലം. ഹൃദയ തടാകമാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം. പുൽമേടുകൾക്കിടയിലുള്ള ഹൃദയാകൃതിയിലുള്ള തടാകമാണിത്. മേപ്പാടിയിൽ നിന്നാണ് ഇവിടേക്കുള്ള ട്രെക്കിങ് ആരംഭിക്കുന്നത്. വയനാട്ടിൽ എവിടെ നിന്നാലും ചെമ്പ്ര കൊടുമുടി കാണാൻ സാധിക്കും. മേപ്പാടി ഫോറെസ്റ് ഓഫീസിൽ നിന്നാണ് ട്രെക്കിങിനുള്ള അനുമതി ലഭിക്കുന്നത്. ചെമ്പ്ര കൊടുമുടിയിലെത്താൻ 3 മണിക്കൂറുകൾ കുന്ന് കയറണം.
ALSO READ: Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
3) മീശപ്പുലിമല
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ആനമുടിയുടെ ഭാഗമാണ് മീശപ്പുലിമല. ഇവിടേക്ക് കേരളം ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ട്രെക്കിങ്ങ് പാക്കേജ് നൽകുന്നുണ്ട്. ഒരു ദിവസം താങ്ങാനുള്ള സൗകര്യത്തോട് കൂടിയാണ് ഈ പാക്കേജ് എത്തുന്നത്. മൂന്നാർ ഫോറസ്റ്റ് ഡിപ്പാർട്മെൻറ്റിൽ നിന്നാണ് പാക്കേജ് എടുക്കേണ്ടത്. എന്നാൽ ഈ ട്രെക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം, കാരണം ഈ വഴികൾ വളരെ അപകടം നിറഞ്ഞതാണ്.
ALSO READ: Budget Trip: തെക്കേ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ
4) സൈലന്റ് വാലി നാഷണൽ പാർക്ക്
സൈലന്റ് വാലി നാഷണൽ പാർക്ക് യുനെസ്കോയുടെ പൈതൃക സൈറ്റായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. ജൈവവൈവിധ്യമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ആനകൾ, കടുവ, ചില അപൂർവ ദേശാടന പക്ഷികൾ, സിംഹവാലൻ മക്കാവു, ചിത്രശലഭങ്ങൾ, വണ്ടുകൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഫ്ലോറയും ഫോണയുമാണ് ഇവിടെയുള്ളത്. ഇവിടെ ആകെ ഒന്നര കിലോമീറ്റർ ട്രെക്കാണ് ഉള്ളത്. ഇതിന്റെ ആകെ ചാർജ് 400 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...