കോഴിക്കോട് : മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവന്തപുരത്ത് നിന്നും ഫറോക്ക് മണ്ണൂർ വളവിൽ ഇന്ന് പുലർച്ചെ 2:30 ഓടെയാണ് ബസ് അപകടത്തിൽ പെട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തലപ്പാറയിൽ KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്


ബസ് തിരുവനന്തപുരത്തു നിന്നും ഉഡുപ്പിയിലേക്ക് പോകുകയായിരുന്നു.  അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. മരിച്ച കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.  ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


Also Read: ശനിക്ക് പ്രിയം ഈ രാശിക്കാരോട് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!


ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം


യുഎസിലെ കാലിഫോർണിയയിലുള്ള പ്ലസന്‍റണിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബം മരിച്ചു.  മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാർ അപകടത്തിൽ മരിച്ചതെന്നാണ് റിപ്പോർട്ട്. അമിത വേഗതയിലെത്തിയ കാർ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


Also Read: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി!


 


കാലിഫോർണിയയിലെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിൽ വ്യാഴാഴ്ച രാവിലയോടെയായിരുന്നു അപകടം നടന്നത്.  അപകടത്തിന് കാരണം അമിതവേഗമാണെന്നാണ് പോലീസിന്റെ സംശയം. അപകടത്തിന് പിന്നാലെ കാർ തീപിടിക്കുകയും പൂർണമായും കത്തിനശിക്കുകയുമായിരുന്നു.  സംഭവത്തിൽ  സമഗ്രമായ അന്വേഷണം നടത്തി വരുന്നുണ്ട്.  അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.  കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് അറിയിക്കുമെന്നാണ് പ്ലസന്റൺ പോലീസ് വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.