പത്തനംതിട്ട: ഉത്പ്പന്ന കൈമാറ്റ വ്യവസ്ഥയിൽ ആരംഭിച്ച്, വിവിധ നാണയങ്ങളുടെയും, കറൻസിയുടേയും കാലവും പിന്നിട്ട്, ഡിജിറ്റൽ പണമിടപാടിൻ്റെ കാലത്തും പഴമയുടെ പ്രൌഡി നിലനിർത്തി തെള്ളിയൂർ വൃശ്ചികവാണിഭം. വൃശ്ചികം ഒന്ന് മുതൽ 15 ദിവസത്തോളം നീളുന്ന വ്യാപര മേളയിൽ പങ്കെടുക്കാൻ നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്ന് വ്യാപാരികളും ഉപഭോക്താക്കളും തെള്ളിയൂർ ക്ഷേത്രവളപ്പിൽ ഒത്തുകൂടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാർട്ടർ സമ്പ്രദായം എന്ന ഉത്പ്പന്ന കൈമാറ്റ വ്യവസ്ഥയിൽ ആരംഭിച്ച്, തിരുവിതാംകൂർ രാജാക്കൻമ്മാരും പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിയും സ്വതന്ത്ര ഇന്ത്യയും പുറത്തിറക്കിയ നാണയങ്ങളെ മാദ്ധ്യമമാക്കി നടന്നുവന്നിരുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം എന്ന പ്രശസ്തമായ വ്യാപാരമേളക്ക് കറൻസിയുടെ വിനിമയ കാലവും കടന്ന് ഡിജിറ്റൽ പണമിടപാടിന്‍റെ കാലത്തും പ്രൗഡിക്കൽപ്പവും മങ്ങലേറ്റിട്ടില്ല. 

Read Also: Vande Bharat Service: വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് കേരളം


പൊതുവിപണിയിൽ സുലഭമല്ലാത്ത പഴയ കാലത്തെ ഗൃഹോപകരണങ്ങളും മൺപാത്രങ്ങൾ, ഇടികല്ല്, മത്ത്, അടപ്പ് ചട്ടി തുടങ്ങിയവയും ആധുനിക ഗൃഹോപകരണങ്ങളും, ഫർണ്ണിച്ചറുകളും, പലഹാരങ്ങളും, പുഷ്പ്പ ഫല വൃക്ഷ തൈകളും മുതൽ വാഹനങ്ങൾ വരെ മേളയിൽ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്. 


ഈ വർഷം ഡിജിറ്റൽ പണമിടപാടിന് സംവിധാനമൊരുക്കാതെ വ്യാപാരം സാധ്യമല്ലെന്ന് ഐസ്ക്രിം വ്യാപാരിയായ കമറുദ്ദീൻ പറയുന്നു. ഡിജിറ്റൽ പണമിടപ്പാടിലൂടെ വ്യാപാരികൾക്ക് നേട്ടം മാത്രമേ ഉണ്ടാകുന്നുള്ളു എന്നാണ് കമറുദീന്‍റെ അഭിപ്രായം. എല്ലാ തരം ഉത്പ്പന്നങ്ങളുടെയും വിപണനം ഉണ്ടെങ്കിലും തെള്ളിയൂർ കാവ് വൃശ്ചിക വാണിഭത്തിൽ പാൽസ്രാവിന്‍റെ കച്ചവടത്തിന് ഏറെ പ്രാധാന്യമാണുള്ളത്. 

Read Also: നടുങ്ങിയ ഓർമ്മകൾക്ക് 14 വയസ്; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം


മൂന്ന് തലമുറ മുൻപ് മുതൽ തന്‍റെ മുൻഗാമികൾ തെള്ളിയൂർ കാവിൽ വൃശ്ചിക വാണിഭത്തിന് എത്തിയിരുന്നു എന്ന് ആലപ്പുഴ ആദിക്കാട്ട് കുളങ്ങര സ്വദേശി ഷാനവാസ് പറഞ്ഞു. തെള്ളിയൂർ വൃശ്ചിക വാണിഭം മത സൗഹാർദത്തിന്‍റെ വലിയ പ്രതീകം കൂടിയാണെന്നാണ് ഷാനവാസിന്‍റെ അഭിപ്രായം.


ഡിജിറ്റൽ പണമിടപാട് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ പ്രയോജനമാണെന്നും ഷാനവാസ് പറഞ്ഞു. ഇത്തരം വിപണന മേളകൾ തന്നെപ്പോലെ ചെറുകിട സംരംഭകർക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്ന് സംരംഭകയായ സുജാ റോയി പറഞ്ഞു.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക