കൊല്ലം: തിരുവനന്തപുരം ഡിവിഷന് കീഴില്‍ വരുന്ന എട്ടു പാസഞ്ചര്‍ തീവണ്ടികള്‍ ശനിയാഴ്ചമുതല്‍ രണ്ടുമാസത്തേക്ക് റദ്ദാക്കിയതായി സതേണ്‍ റെയില്‍വെ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍ അറിയിച്ചു . എന്നാല്‍ രണ്ടുമാസം കഴിഞ്ഞാലും ഈ തീവണ്ടികള്‍ പുനഃസ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവനക്കാരുടെ കുറവുമൂലമാണ് തീവണ്ടികള്‍ റദ്ദാക്കുന്നത്. ഒരു തീവണ്ടിയില്‍ ഒരോ ലോക്കോ പൈലറ്റും അസി. ലോക്കോ പൈലറ്റുമാണ് ഉണ്ടാവുക. തിരുവനന്തപുരം ഡിവിഷനില്‍ ആകെ വേണ്ട എന്‍ജിന്‍ ക്രൂ 642 ആണ്. ഇപ്പോഴുള്ളത് 532 പേര്‍, 110 പേരുടെ കുറവ്. കൂടാതെ പത്തിലധികം ക്രൂ കണ്‍ട്രോളര്‍മാരുടെയും കുറവുണ്ട്


ജോലിക്ക് പോവുന്നവരുടെ പ്രധാന ആശ്രയമാണ് ഈ തീവണ്ടികള്‍. കൊല്ലത്തുനിന്ന് 7.45ന് പുറപ്പെടുന്ന എറണാകുളത്തേക്കുള്ള പാസഞ്ചര്‍ ഏറെ തിരക്കുള്ളതാണ്. വിദ്യാര്‍ഥികളും ജീവനക്കാരും കൂടുതല്‍ ആശ്രയിക്കുന്നത് ഈ തീവണ്ടിയെയാണ്.
തീവണ്ടികള്‍ റദ്ദാക്കിയതുകാരണം പെരിനാട്, മണ്‍റോത്തുരുത്ത്, ഓച്ചിറ, പെരിനാട് സ്റ്റേഷനുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. 


റദ്ദാക്കിയ തീവണ്ടികള്‍ താഴെ പറയുന്നവയാണ്.


ട്രെയിന്‍ നമ്പര്‍‍, പുറപ്പെടുന്ന സ്റ്റേഷനും സമയവും എത്തിച്ചേരുന്ന സ്ഥലവും സമയവും എന്ന ക്രമത്തില്‍ 
66300 കൊല്ലം (7.45) കോട്ടയംഎറണാകുളം (12.00) 
66301 എറണാകുളം (14.40) കോട്ടയംകൊല്ലം (18.30) 
56387 എറണാകുളം (12.00) കോട്ടയംകായംകുളം (14.45) 
56388 കായംകുളം (17.10) കോട്ടയംഎറണാകുളം (20.45) 
66307 എറണാകുളം (5.45) കോട്ടയംകൊല്ലം (9.30) 
66308 കൊല്ലം (11.10) കോട്ടയംഎറണാകുളം (15.30) 
56381 എറണാകുളം (10.05) ആലപ്പുഴകായംകുളം (12.30) 
56382 കായംകുളം (13.10) ആലപ്പുഴഎറണാകുളം (15.30)